Film News

ഐ മിസ് യു ഡാ പൊറോട്ടാ; ഹിറ്റായി യുവാക്കളുടെ പൊറോട്ട പാട്ട് !!

porotta pattu

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് പൊറോട്ട, പൊറോട്ടയുമായി അത്രക്ക് ആത്മബന്ധമാണ് മലയാളികൾക്ക്, ലോക്ക് ഡൗൺ കാലത്ത് മലയാളികൾ ഏറെ മിസ്സ് ചെയ്ത ഒരു ഭക്ഷണം കൂടി ആയിരുന്നു പൊറോട്ട. മലയാളികളുടെ മനം കവർന്ന പൊറോട്ടയെ പറ്റിയുള്ള ഒരു കിടിലൻ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഐ മിസ് യു ഡാ പൊറോട്ട എന്ന് പേരിട്ടിരിക്കുന്ന  ഈ പൊറോട്ട പാട്ടിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നുണ്ട്.

പാട്ടു കേൾക്കുന്നവർ അതിന്റെ ഒപ്പം പാടിപ്പോകും അത്രയേറെ മികച്ച രീതിയിലാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം പൊറോട്ട മലയാളികള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് ബോധ്യപ്പെടുത്തുന്ന വരികളിലെ ലാളിത്യവും എടുത്തുപറയേണ്ട പ്രത്യേകതയാണ്. ദൃശ്യഭംഗിയിലും ഈ പൊറോട്ട പാട്ട് ഏറെ മികച്ചു നില്‍ക്കുന്നു.അവെനീര്‍ ടെക്‌നോളജി(AVENIR TECHNOLOGY) ആണ് പൊറോട്ട  അവതരിപ്പിച്ചിരിക്കുന്നത്.

സിയ ഉല്‍ ഹഖ്, സച്ചിന്‍ രാജ്, സുധീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതവും ആശയവും. ഇവര്‍ മൂവരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിയ്ക്കുന്നതും. ഇര്‍ഷാദ് എം ഹസന്‍ ആണ് മ്യൂസിക് വീഡിയോയുടെ നിര്‍മാണം. രമേഷ് കാവിലിന്റേതാണ് ഗാനത്തിലെ വരികള്‍. സാമുവല്‍ എബി, സന്‍രാജ് അമൃതം, അഖില്‍ കൃഷ്ണ, നൂറുദ്ദീന്‍, സുനീര്‍ മുഹമ്മദ്, സഹദ് ഉസ്മാന്‍, സെല്‍വിന്‍ വര്‍ഗീസ് തുടങ്ങിയവരാണ് മനോഹരമായ ഈ സംഗീതാവിഷ്‌കാരത്തിലെ മറ്റ് പ്രധാനപ്പെട്ട അണിയറപ്രവര്‍ത്തകര്‍.

Trending

To Top
Don`t copy text!