‘ആവേശം’ ഫഹദ് ഫാസിൽ- ജിത്തു മാധവൻ ചിത്രമൊരുങ്ങുന്നു!!

രോമാഞ്ചത്തിന്റെ സംവിധായകൻ ജിത്തു മാധവൻ തന്‌റെ രണ്ടാമത്തെ ചിത്രം തയ്യാറാക്കാൻ ഒരുങ്ങുകയാണ്. ഫഹദ് ഫാസിലിനെ നായകനാക്കിയാണ് ചിത്രമൊരുങ്ങുന്നത് .മാർച്ച് ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്നതായി അറിയിച്ചിരിക്കുന്ന സിനിമയ്ക്ക് ‘ആവേശം’ എന്ന് പേരിട്ടതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.…

രോമാഞ്ചത്തിന്റെ സംവിധായകൻ ജിത്തു മാധവൻ തന്‌റെ രണ്ടാമത്തെ ചിത്രം തയ്യാറാക്കാൻ ഒരുങ്ങുകയാണ്. ഫഹദ് ഫാസിലിനെ നായകനാക്കിയാണ് ചിത്രമൊരുങ്ങുന്നത് .മാർച്ച് ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്നതായി അറിയിച്ചിരിക്കുന്ന സിനിമയ്ക്ക് ‘ആവേശം’ എന്ന് പേരിട്ടതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അൻവർ റഷീദ് പ്രൊഡക്ഷൻസ് ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം.


സിനിമ ക്യാമ്പസ് പശ്ചാത്തലമാക്കുന്നതാകും കഥയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമ ഈ വർഷം തന്നെ ഓണം റിലീസ് ആയിരിക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. സിനിമയുടെ പ്രധാന ലെക്കേഷൻ ബംഗളൂരു തന്നെയായിരിക്കും. അതേ സമയം ജിത്തു മാധവന്റെ രോമാഞ്ചം 50 കോടി കളക്ഷൻ പിന്നിട്ട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.


ലോ ബഡ്ജറ്റ് ഹൊറർ കോമഡി ചിത്രമാണ് രോമാഞ്ചം. ബംഗളൂരുവിൽ താമസിക്കുന്ന ഒരുകുട്ടം യുവാക്കൾ ഓജോ ബോർഡ് കളിക്കുന്നതും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.ഗപ്പി സിനിമാസ് ,ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ് ആണ് നിർമ്മാണം.സുഷിൻ ശ്യാം , അന്നം ജോൺപോൾ എന്നിവരാണ് സഹ നിർമ്മാതാക്കൾ.