‘ചുമ്മാതെ പ്രകോപിപ്പിക്കാൻ വരുന്നുവരുടെ നേർക്കുള്ള അവഗണനക്ക് ഒരായിരം വെടിയുണ്ടയുടെ ശക്തിയുണ്ട്’;ജയ ജയ ജയ ജയ ഹേ പ്രശംസിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി

ദർശന രാജേന്ദ്രനും ബേസിൽ ജോസഫും കേന്ദ്ര കഥാ പാത്രമായി എത്തിയ സിനിമയാണ് ജയ ജയ ജയ ജയ ഹേ. തീയറ്ററിൽ വലിയ വിജയം നേടിയ ചിത്രം ഒടിടി റിലീസിലും മികച്ച വിജയം നേടിയിരിക്കുകയാണ്. വിപിൻ…

ദർശന രാജേന്ദ്രനും ബേസിൽ ജോസഫും കേന്ദ്ര കഥാ പാത്രമായി എത്തിയ സിനിമയാണ് ജയ ജയ ജയ ജയ ഹേ. തീയറ്ററിൽ വലിയ വിജയം നേടിയ ചിത്രം ഒടിടി റിലീസിലും മികച്ച വിജയം നേടിയിരിക്കുകയാണ്. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവദമ്പതികളായ രാജേഷും ജയയും തമ്മിലുള്ള ആന്തരിക കലഹങ്ങളെയും വിവാഹത്തിൽ ഒരു സ്ത്രീ നേരിടുന്ന പ്രയാസങ്ങളും ആക്ഷേപഹാസ്യത്തിലൂടെ പറയുകയാണ്.

ചിത്രത്തിൽ ബേസിൽ രാജേഷ് എന്ന കഥാപാത്രമായി കസറിയപ്പോൾ ദർശന ജയയായി കുറച്ച് കൂടി മികവ് പുലർത്തി. നാഷിദ് മുഹമ്മദ് ഫാമിയും വിപിൻ ദാസും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.മഞ്ജു പിള്ള, ആനന്ദ് മന്മഥൻ, കുടശ്ശനാട് കനകം, അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പറവൂർ, നോബി മാർക്കോസ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ഇപ്പോഴിതാ ജയ ജയ ജയ ജയ ഹേ എന്നചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് എസ്. ശാരദക്കുട്ടി.

ദർശന രാമചന്ദ്രൻ അവതരിപ്പിച്ച ജയഭാരതി എന്ന നായികാ കഥാപാത്രത്തെ ചുമ്മാതെ പ്രകോപിപ്പിക്കാൻ വരുന്നുവരുടെ നേർക്കുള്ള അവഗണനക്ക് ഒരായിരം വെടിയുണ്ടയുടെ ശക്തിയുണ്ട്. അധികാരം നഷ്ടപ്പെടുന്നുവെന്നു തോന്നുന്ന ഭീരുവിന്റെ വെപ്രാളങ്ങൾ കണ്ടിരിക്കുക നല്ല തമാശയാണ്. ജയ അത് നോക്കി നിന്നിട്ട് കടന്നു പോകുന്ന പോക്ക് ഗംഭീരമായെന്നുംആണിനെ, അവനിലെ അവനെ മാത്രം കേൾക്കുന്ന ആ വക്താവിനെ , വീടിനുള്ളിൽ നിങ്ങൾ എത്ര പരിഹാസ്യനാണ്, വിഡ്ഢിയും കോമാളിയുമാണ് എന്ന് ബോധ്യപ്പെടുത്താൻ, ഒരു തിരിച്ചറിവുണ്ടാക്കാൻ ഇത്തരം എത്ര സിനിമകൾ കൂടി ഇറങ്ങേണ്ടി വരുമെന്നുമാണ് എസ്. ശാരദക്കുട്ടി പറയുന്നത്.