‘തണ്ടലുബാരിയേ…’ അയല്‍വാശിയിലെ കല്യാണപ്പാട്ട്- വീഡിയോ ഗാനം

സൗബിന്‍ ഷാഹിര്‍ പ്രധാന കഥപാത്രമായി എത്തുന്ന ‘അയല്‍വാശി’യിലെ കല്യാണപ്പാട്ട് റിലീസ് ചെയ്തു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം. അശ്വിന്‍ വിജയന്‍, അഖില്‍ ജെ ചന്ദ്, ശ്രുതി ശിവദാസ്, വൈഗ നമ്പ്യാര്‍…

സൗബിന്‍ ഷാഹിര്‍ പ്രധാന കഥപാത്രമായി എത്തുന്ന ‘അയല്‍വാശി’യിലെ കല്യാണപ്പാട്ട് റിലീസ് ചെയ്തു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം. അശ്വിന്‍ വിജയന്‍, അഖില്‍ ജെ ചന്ദ്, ശ്രുതി ശിവദാസ്, വൈഗ നമ്പ്യാര്‍ എന്നിവരാണ് ഗാനം ആലപിച്ചത്.

ഏപ്രില്‍ 21 ന് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യും. ടോവിനോയുടെ തല്ലുമാല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്റെ ബാനറില്‍ ആഷിക് ഉസ്മാനും, മുഹ്സിന്‍ പെരാരിയും ചേര്‍ന്നാണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്. മുഹ്സിനിന്റെ സഹോദരന്‍ ഇര്‍ഷാദ് ആണ് ചിത്രം രചിച്ചിരിക്കുന്നത്, താരത്തിന്റെ ആദ്യ രചനയും സംവിധാനവും കൂടിയാണ് ചിത്രം അയല്‍വാശി.

സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തില്‍ നിഖില വിമല്‍, ബിനു പപ്പു, ലിജോമോള്, നെസ്ലിന്‍ ,കോട്ടയം നസീര്‍, ഗോകുലന്‍, വിജയ രാഘവന്‍ തുടങ്ങിയ താരനിരകളും ചിത്രത്തില്‍ അഭിനയിക്കുന്നു.

സജിത്ത് പുരുഷന്‍ ആണ് ചിത്രത്തിന്റെ ചായാഗ്രഹകന്‍, സംഗീതം നിര്വഹിച്ചിരിക്കുന്നത് ജയ്ക്‌സ് ബിജോയ്. പ്രോജക്ട് ഡിസൈനര്‍ ബാദുഷ. സ്റ്റില്‍സ് രോഹിത്, ചിത്രത്തില്‍ മേക്കപ്പും, വസ്ത്രലങ്കാരവും ചെയ്തിരിക്കുന്നത് റോണക്‌സ് സേവ്യറും, മഷര്‍ ഹംസ.