യുഎഇയില്‍ റോഡ് അടച്ച് മഞ്ജുവിന്റെ ‘ആയിഷ’യുടെ ചിത്രീകരണം

നടി മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ആയിഷയുടെ ചിത്രീകരണം റാസല്‍ ഖൈമയില്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഷൂട്ടിങ്ങിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. യു എ ഇയില്‍ റോഡ് അടച്ച് ചിത്രീകരണം നടത്തുന്ന…

നടി മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ആയിഷയുടെ ചിത്രീകരണം റാസല്‍ ഖൈമയില്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഷൂട്ടിങ്ങിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. യു എ ഇയില്‍ റോഡ് അടച്ച് ചിത്രീകരണം നടത്തുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ആയിഷ ഇംഗ്ലീഷ് ഉള്‍പ്പെടെ ഏഴു ഭാഷകളില്‍ എത്തുന്നുണ്ട്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയില്‍ ഏറ്റവും മുതല്‍ മുടക്കുള്ള മലയാള ചിത്രമായിരിക്കും ആയിഷ. മഞ്ജു വാര്യരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് ആയിഷ ഒരുങ്ങുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന. ക്രോസ് ബോര്‍ഡര്‍ സിനിമയുടെ ബാനറില്‍ സംവിധായകന്‍ സഖറിയയാണ് ആയിഷ നിര്‍മ്മിക്കുന്നത്.

ആയിഷയുടെ നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രഭുദേവയാണ്. ആയിഷ ബിഗ് ബഡ്ജറ്റില്‍ തന്നെയാണ് ഒരുങ്ങുന്നത്. രാധിക ചിത്രത്തില്‍ സുപ്രധാന വേഷം അവതരിപ്പിക്കുന്നു. സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും അണിനിരക്കുന്നു.

കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആയിഷ നവാഗതനായ ആമിര്‍ പള്ളിക്കളാണ് സംവിധാനം ചെയ്യുന്നത്. ഡല്‍ഹിയിലും മുംബെയിലും ചിത്രീകരണമുണ്ട്. വിജയ് ദേവരകൊണ്ടയുടെ തെലുങ്ക് ഹിന്ദി ചിത്രമായി ലിഗറിനുശേഷം വിഷ്ണുശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന മലയാള ചിത്രം കൂടിയാണ് ആയിഷ.