ഭക്തിയുടെ പുണ്യത്തില്‍ വൃശ്ചികപുലരി – കണ്ണന്‍ പൂജപ്പുര ഒരുക്കിയ അയ്യപ്പഭക്തിഗാനം യൂടൂബില്‍ റിലീസ് ചെയ്തു

വൃശ്ചികം, കാതോര്‍ത്താല്‍ കേള്‍ക്കുന്ന ശരണമന്ത്രജപങ്ങളുടെ മണ്ഡലകാലം. പൂക്കാലവും ഇളംവെയിലും ചാറ്റല്‍മഴയുമൊക്കെയായി പ്രകൃതിപോലും ഭക്തനെ വരവേല്‍ക്കുന്ന നോമ്പുകാലം. ഭക്തിയുടെ കുളിരില്‍ അലിഞ്ഞ് കണ്ണന്‍ പൂജപ്പുര രചനയും സംവിധാനവും ചെയ്ത അയ്യപ്പഭക്തിഗാനം വൃശ്ചികപുലരി യൂടൂബില്‍ റിലീസ് ചെയ്തു.…

വൃശ്ചികം, കാതോര്‍ത്താല്‍ കേള്‍ക്കുന്ന ശരണമന്ത്രജപങ്ങളുടെ മണ്ഡലകാലം. പൂക്കാലവും ഇളംവെയിലും ചാറ്റല്‍മഴയുമൊക്കെയായി പ്രകൃതിപോലും ഭക്തനെ വരവേല്‍ക്കുന്ന നോമ്പുകാലം.
ഭക്തിയുടെ കുളിരില്‍ അലിഞ്ഞ് കണ്ണന്‍ പൂജപ്പുര രചനയും സംവിധാനവും ചെയ്ത അയ്യപ്പഭക്തിഗാനം വൃശ്ചികപുലരി യൂടൂബില്‍ റിലീസ് ചെയ്തു.
നടന്‍ ബാലാജി ശര്‍മ അഭിനയിച്ച വൃശ്ചിക പുലരി പിറന്നു എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കിഷോര്‍ കൊല്ലമാണ്.
അയ്യനെ കണ്ട് തൊഴാന്‍ ശബരിമലയിലേക്ക് പോകുന്ന ഒരാളുടെ രീതിയിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.