‘മണ്ഡലകാലമായി’, മനോഹരമായ അയ്യപ്പഭക്തി ഗാനവുമായി ബാലാജി ശർമ്മയും സംഘവും!

മൊബൈൽ ക്യാമെറയിൽ പല സ്ഥലങ്ങളിൽ ഇരുന്നു പലപ്പോഴായി ഷൂട്ട് ചെയ്ത് കോർത്തിണക്കിയ മനോഹരമായ ഭക്തിഗാനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വളരെയധികം കഷ്ടപ്പെട്ടാണ് ‘മണ്ഡലകാലമായി’ എന്ന് തുടങ്ങുന്ന ഗാനം അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഈ മണ്ഡലകാലം പ്രമാണിച്ചാണ്…

മൊബൈൽ ക്യാമെറയിൽ പല സ്ഥലങ്ങളിൽ ഇരുന്നു പലപ്പോഴായി ഷൂട്ട് ചെയ്ത് കോർത്തിണക്കിയ മനോഹരമായ ഭക്തിഗാനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വളരെയധികം കഷ്ടപ്പെട്ടാണ് ‘മണ്ഡലകാലമായി’ എന്ന് തുടങ്ങുന്ന ഗാനം അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഈ മണ്ഡലകാലം പ്രമാണിച്ചാണ് ഗാനം പുറത്തിറങ്ങിയത്.  ബാലാജി ശർമ്മയും രാജേഷ് ഹെബ്ബറും ആണ് ഗാനത്തിൽ മുഖ്യ വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ബാലാജി ശർമ്മയുടെ യൂട്യൂബ് ചാനലിൽ കൂടിയാണ് ഗാനം പുറത്ത് വിട്ടിരിക്കുന്നത്.മണിക്കൂറുകൾക്ക് മുൻപ് റിലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണം ആണ് പ്രേഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.

രചനയും സംഗീതവും കണ്ണൻ പൂജപ്പുര , പാടിയത് കൊല്ലം കിഷോർ ആണ്. ബാലാജി ശർമ്മ, രാജേഷ് ഹെബ്ബാറും ,മനീഷ് കൃഷ്ണയും ആണ്പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത് . മികച്ച അഭിപ്രായം ആണ് ഈ ഗാനം ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നത്. ഈ വര്ഷം പുറത്തിറങ്ങിയതിൽ മനോഹരമായ ഒരു അയ്യപ്പഭക്തിഗാനം ആണ് ഇത് എന്നാണ് ഗാനം കണ്ടു കഴിഞ്ഞു ആരാധകർ പറയുന്നത്. നിരവധി പേരാണ് അണിയറ പ്രവർത്തകർക്ക് ആശംസകൾ നേർന്നിരിക്കുന്നത്.

ഗാനം കാണാം

കടപ്പാട്: Balaji Sharma