ബി4 ബ്ലെയ്‌സിന്റെ പുതിയ വീഡിയോ പ്ലാറ്റ്ഫോമിന്റ് പേര് പുറത്ത് വിട്ട് അയ്യപ്പൻ ശ്രീകുമാർ!

ബി4 ബ്ലെയ്‌സിന്റെ പുതിയ വീഡിയോ പ്ലാറ്റ് ഫോമിന്റെ പേര് പുറത്ത് വിട്ട് സ്ഥാപനത്തിന്റെ സംരംഭകനായ അയ്യപ്പൻ ശ്രീകുമാർ. ബി4 മലയാളം എന്നാണു പുതിയ വീഡിയോ പ്ലാറ്റ്‌ഫോമിന്റെ പേര്. ബി 4 എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്…

ബി4 ബ്ലെയ്‌സിന്റെ പുതിയ വീഡിയോ പ്ലാറ്റ് ഫോമിന്റെ പേര് പുറത്ത് വിട്ട് സ്ഥാപനത്തിന്റെ സംരംഭകനായ അയ്യപ്പൻ ശ്രീകുമാർ. ബി4 മലയാളം എന്നാണു പുതിയ വീഡിയോ പ്ലാറ്റ്‌ഫോമിന്റെ പേര്. ബി 4 എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് നിയന്ത്രിക്കുന്ന ബി 4 ബ്ലേസ്.കോമിന്റെ ഭാഗമാണ് ബി 4 ബ്ലേസ് മലയാളം. “ബി 4 ബ്ലേസ്” എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് “ബ്ലെയ്സ്” എന്ന  വാക്കിന്റെ യഥാർത്ഥ അർത്ഥം  ശക്തമായ പ്രകാശം എന്നതാണ്. എന്റർടൈൻമെന്റ് വാർത്തകളിൽ ശ്രദ്ധ കേന്ത്രീകരിച്ച് പ്രവർത്തിച്ച് വരുന്ന ഒരു വെബ്സൈറ്റ് ആണ് ബി 4 ബ്ലേസ് എന്നത്.

2015 ൽ അയ്യപ്പൻ ശ്രീകുമാർ ആണ് ഈ വെബ്സൈറ്റ് ആരംഭിച്ചത്. ഇന്ന് ഇംഗ്ലീഷ്, മലയാളം, കന്നഡ ഭാഷകളിൽ ഈ വെബ്സൈറ്റ് പ്രവർത്തിച്ച് വരുന്നു. വിനോദ വാർത്തകൾക്ക് പ്രാധാന്യം നൽകുന്ന ഈ സൈറ്റ് സിനിമ മേഖലയിൽ നിന്നുള്ള സത്യമായ വാർത്തകൾ മാത്രം പ്രസിദ്ധീകരിക്കാൻ എന്നും പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. സിനിമ റിവ്യൂ, ബോക്സ് ഓഫീസ് കളക്ഷൻ, താരങ്ങളെ കുറിച്ചുള്ള വാർത്തകൾ, ഇവയൊക്കെയാണ് പ്രധാനമായും ഈ സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ. വളർച്ചയിലേക്ക് ചുവടുവെച്ചുകൊണ്ടിരിക്കുന്ന ഈ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അവരുടെ അടുത്ത ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ബി4 മലയാളം എന്ന ഈ വീഡിയോ പ്ലാറ്റ്ഫോം കുറഞ്ഞ സമയം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരിക്കുകയാണ്.