തീയറ്ററുകൾ ഇളക്കിമറിച്ച് "അയ്യപ്പനും കോശിയും" !! റിവ്യൂ വായിക്കാം, ആദ്യ പ്രെതികരണം, വീഡിയോ - മലയാളം ന്യൂസ് പോർട്ടൽ
Film News

തീയറ്ററുകൾ ഇളക്കിമറിച്ച് “അയ്യപ്പനും കോശിയും” !! റിവ്യൂ വായിക്കാം, ആദ്യ പ്രെതികരണം, വീഡിയോ

പൃഥ്വിരാജിനെ മലയാള സിനിമയിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. പൃഥ്വിരാജിന്റെ പിതാവായിട്ടാണ് രഞ്ജിത്ത് എത്തുന്നത്. അന്ന രാജന്‍, സാബുമോന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍. രഞ്ജിത്തും പി.എം.ശശിധരനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുദീപ് ഇളമണ്‍, എഡിറ്റിംഗ് രഞ്ജന്‍ അബ്രഹാം, സംഗീതം ജേക്സ് ബിജോയ്‌. അട്ടപ്പാടി ആദിവാസി ഊരിലെ നഞ്ചമ്മ പാടിയ നാടന്‍ പാട്ട് ഇതിനോടകം ഹിറ്റാണ്.

പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും.’ സച്ചി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അയ്യപ്പന്‍ എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. അട്ടപ്പാടി പൊലീസ് സ്റ്റേഷനിലെ എസ്‌ഐയാണ് അയ്യപ്പന്‍. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് കോശി എന്നാണ്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം ഹവീല്‍ദാര്‍ റാങ്കില്‍ വിരമിച്ച ആളാണ് കട്ടപ്പനക്കാരന്‍ കോശി. അയ്യപ്പനും കോശിയും തമ്മിലുള്ള നിയമപ്രശ്‌നങ്ങളാണ് സച്ചി സിനിമയില്‍ അവതരിപ്പിക്കുന്നത്. റിയല്‍ ആക്ഷന്‍ മൂവിയായിരിക്കും ‘അയ്യപ്പനും കോശിയും’ എന്ന് സച്ചി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

തീപ്പൊരി ഐറ്റവുമായിത്തന്നെയാണ് പൃഥ്വിരാജും ബിജു മേനോനും എത്തിയിട്ടുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്. ഗംഭീര വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അക്ഷമയോടെ കാത്തിരുന്നതിന് ഫലമുണ്ടായെന്നും പ്രേക്ഷകര്‍ പറയുന്നു. അനാര്‍ക്കലി സൃഷ്ടിച്ച ഓളം ഇതുവരെ കെട്ടടങ്ങിയിട്ടില്ലെന്നും അതിന് ശേഷമുള്ള വരവ് ഗംഭീരമായിരിക്കുമെന്ന് ഉറപ്പിച്ചിരുന്നുവെന്നും ആരാധകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സിനിമയുടെ ആദ്യപകുതി കിടുക്കിയെന്നും ഇനി വരാനിരിക്കുന്നത് കിടുക്കുമെന്നുമുള്ള അഭിപ്രായങ്ങളാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലെ ഡയലോഗുകളും പൃഥ്വിരാജിന്റേയും ബിജു മേനോന്റേയും ഗെറ്റപ്പും മാത്രമല്ല അഭിനയവും ഗംഭീരമാണെന്നാണ് സിനിമ കണ്ടുകൊണ്ടിരിക്കുന്നവര്‍ പറയുന്നത്.

ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം കഥാപാത്രങ്ങള്‍ എന്ന് മാത്രമല്ല ലുക്കിലും മാനറിസത്തിലുമെല്ലാം ആ വ്യത്യസ്തത പ്രകടമാക്കാറുണ്ട് പൃഥ്വിരാജ്. അയ്യപ്പനും കോശിയിലെ ലുക്കും വൈവിധ്യമാര്‍ന്നതാണ്. കട്ടത്താടിയില്‍ വേറിട്ട ലുക്കിലാണ് കോശിയുടെ വരവ്. പുതിയ സിനിമയായ ആടുജീവിതത്തില്‍ അഭിനയിക്കുന്നതിനായി പുതിയ മേക്കോവര്‍ നടത്തിക്കൊണ്ടിരിക്കുകയാണ് താരം ഇപ്പോള്‍. ഈ ലുക്കിലായിരുന്നു പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്തത്.

Join Our WhatsApp Group

Trending

To Top
Don`t copy text!