‘ക്രിസ്റ്റഫറി’ൽ  നിന്നും മുടക്കിയ പണമെങ്കിലും തിരിച്ചു പിടിക്കണം ഉണ്ണി കൃഷ്ണൻ 

പുതുവര്ഷമായി മമ്മൂട്ടിയുടെ പുതിയ ചിത്രം ആയിരുന്നു ‘ക്രിസ്റ്റഫർ’,ബി ഉണ്ണി കൃഷ്ണൻ ആണ് ചിത്രം സംവിധാനം ചെയ്യ്തത്. ഫെബ്രുവരി 9  നെ റിലീസ് ചെയ്യ്ത ഈ ചിത്രത്തിന് മികച്ച ഇനീഷ്യൽ ആണ് ലഭിച്ചതെങ്കിലും ചില നെഗറ്റീവ്…

പുതുവര്ഷമായി മമ്മൂട്ടിയുടെ പുതിയ ചിത്രം ആയിരുന്നു ‘ക്രിസ്റ്റഫർ’,ബി ഉണ്ണി കൃഷ്ണൻ ആണ് ചിത്രം സംവിധാനം ചെയ്യ്തത്. ഫെബ്രുവരി 9  നെ റിലീസ് ചെയ്യ്ത ഈ ചിത്രത്തിന് മികച്ച ഇനീഷ്യൽ ആണ് ലഭിച്ചതെങ്കിലും ചില നെഗറ്റീവ് പബ്ബിളിസിറ്റികളും ലഭിച്ചിരുന്നു. ചിത്രത്തിന് നിരവധി പ്രേക്ഷക പ്രതികരണങ്ങളും ലഭിച്ചിരുന്നു, എന്നാൽ ഇപ്പോൾ ആ പ്രതികരണത്തിനെതിരായി സംവിധായകൻ ബി ഉണ്ണി കൃഷ്ണൻ പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

ക്രിസ്റ്റഫറിന്റെ മേക്കിങ്ങിനെ കുറിച്ച് നല്ല അഭിപ്രയം ചില നിരൂപകർ പോലും പറഞ്ഞിരുന്നു, എന്നാൽ ചിത്രത്തിന് എത്തിയ ചില നെഗറ്റീവ് കമെന്റുകൾ വല്ലാതെ ഉലച്ചു എന്ന് തന്നെ പറയാം. ചിത്രം ലാഭം ഉണ്ടാക്കിയാൽ മാത്രമേ ഞാൻ സന്തോഷവാനാകുകയുള്ളൂ,  ചിത്രത്തിന് മുടക്കിയ മുതൽ പോലും തിരിച്ചു കിട്ടണം , അത് ഏകദേശം ചിത്രത്തിന്റെ ആദ്യവാരത്തിൽ നിന്നും തന്നെ തിരിച്ചു പിടിച്ചിരുന്നു, അത്പോലെ ചിത്രത്തിന്റെ ലാഭവും വേണമല്ലോ

സിനിമയിൽ മുടക്കിയ പണവും, ലാഭവും  സിനിമ കൊണ്ട് തന്നെ നേടണം,അത് നേടും, എങ്കിലേ ഞാൻ സന്തോഷവാൻ ആവുകയുള്ളൂ , ഉണ്ണി കൃഷ്ണൻ അഭിമുഖ്ത്തിൽ പറയുന്നു, ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിൽ ഒരു പോലീസ് ഓഫീസർ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത്, ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, അമല പോൾ, സ്നേഹ തുടങ്ങിയ നായികമാരും, ഷൈൻ,  ദിലീഷ് പോത്തൻ, തെന്നിന്ത്യൻ താരം വിനയ് റായിയും, സിദ്ദിഖും,പിന്നെ കുറച്ചു പുതുമുഖ താരങ്ങളും ആണ് അഭിനയിക്കുന്നത്.