സുരേഷ് ഗോപി നായകന്‍ !! ബി ഉണ്ണികൃഷ്ണന്‍ മാജിക് അണിയറയില്‍

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ശേഷം സുരേഷ് ഗോപിയെ നായകനാക്കാന്‍ ഒരുങ്ങി ബി. ഉണ്ണികൃഷ്ണന്‍. ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ നായകനായ ‘ആറാട്ട്’ ആയിരുന്നു ബി ഉണ്ണികൃഷ്ണന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഏപ്രിലില്‍ മമ്മൂട്ടി നായകനായി ഒരു ‘മാസ്സ് ആക്ഷന്‍ ത്രില്ലര്‍’ ഒരുക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

2010ല്‍ റിലീസ് ചെയ്ത ‘പ്രമാണി ആയിരുന്നു മമ്മൂട്ടി നായകനായ ബി. ഉണ്ണികൃഷ്ണന്‍ ചിത്രം. അതേസമയം, മമ്മൂട്ടി ചിത്രത്തിന് ശേഷമാകും സുരേഷ് ഗോപി ചിത്രം തുടങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതിന്റെ പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറാട്ടിന്റെ തിരക്കഥയെഴുതിയ ഉദയകൃഷ്ണ തന്നെയാകും പുതിയ മമ്മൂട്ടി ചിത്രത്തിനും തിരക്കഥ എഴുതുന്നത്.

പാപ്പനാണ് സുരേഷ് ഗോപിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ജോഷിയാണ് സംവിധാനം. ജൂണ്‍ 30നാണ് തിയേറ്റര്‍ റിലീസ് ചെയ്യുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Previous article‘നീ മറന്നോ പോയൊരു നാള്‍’ വൈറലായി അനുശ്രീയുടെ തട്ടത്തിന്‍ ലുക്ക്
Next articleസൂര്യാസ്തമയമോ? എന്നാലൊന്ന് കണ്ടേക്കാം, തിരക്കേറിയ റോഡില്‍ ഇറങ്ങി വലിയ ജനക്കൂട്ടം- വീഡിയോ