‘ഇത്രയും തരം താഴുന്നത് കാണുന്നതില്‍ അതിയായ നിരാശയുണ്ട്’ റസൂല്‍ പൂക്കുട്ടിക്കെതിരെ ബാഹുബലി നിര്‍മ്മാതാവ്

രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ‘ആര്‍.ആര്‍.ആറി’നേക്കുറിച്ച് റസൂല്‍ പൂക്കുട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. ചിത്രത്തെ മാലിന്യമെന്ന് വിശേഷിപ്പിച്ച മുനീഷ് ഭരദ്വാജിന്റെ ട്വീറ്റിന് മറുപടിയായി ‘ആര്‍.ആര്‍.ആര്‍.’ ഒരു ഗേ (സ്വവര്‍ഗ…

രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ‘ആര്‍.ആര്‍.ആറി’നേക്കുറിച്ച് റസൂല്‍ പൂക്കുട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. ചിത്രത്തെ മാലിന്യമെന്ന് വിശേഷിപ്പിച്ച മുനീഷ് ഭരദ്വാജിന്റെ ട്വീറ്റിന് മറുപടിയായി ‘ആര്‍.ആര്‍.ആര്‍.’ ഒരു ഗേ (സ്വവര്‍ഗ പുരുഷപ്രേമികളുടെ) ചിത്രമെന്നാണ് റസൂല്‍ പൂക്കുട്ടി പറഞ്ഞത്. കൂടാതെ നായിക ആലിയ ഭട്ടിന്റെ കഥാപാത്രത്തെ കാഴ്ച വസ്തുവായി വിശേഷിപ്പിക്കുകയും ചെയ്തു.

RRR-release-date-announced

ഇതിനെതിരെ നിര്‍മാതാവ് ശോഭു യാര്‍ലഗട രംഗത്തെത്തി. ‘ആര്‍.ആര്‍.ആര്‍.’ സ്വവര്‍ഗപുരുഷപ്രേമികളുടെ കഥയാണെങ്കില്‍ എന്താണ് കുഴപ്പമെന്ന് റസൂല്‍ പൂക്കുട്ടിയുടെ ട്വീറ്റ് റിട്വീറ്റ് ചെയ്ത് അദ്ദേഹം ചോദിച്ചു. ‘ആര്‍.ആര്‍.ആര്‍’ എന്നു പേരുള്ള മാലിന്യത്തിന്റെ 30 മിനിറ്റ് കണ്ടു എന്നായിരുന്നു മുനിഷ് ട്വീറ്റ് ചെയ്തത്. അതിന് മറുപടിയായാണ് റസൂല്‍ പൂക്കുട്ടിയുടെ പരാമര്‍ശങ്ങള്‍ വന്നത്.

‘ആര്‍.ആര്‍.ആര്‍.’ ഒരു ഗേ ലൗ സ്റ്റോറിയാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍ ആണെങ്കില്‍ പോലും അതില്‍ എന്താണ് കുഴപ്പം? അതൊരു മോശം കാര്യമാണോ? എങ്ങനെയാണ് നിങ്ങള്‍ക്ക് ഇത് വച്ച് സമര്‍ഥിക്കാന്‍ സാധിക്കുന്നത്. നിങ്ങളുടേത് പോലെ ഇത്രയും നേട്ടങ്ങള്‍ കൊയ്ത ഒരാള്‍ ഇത്രയും തരം താഴുന്നത് കാണുന്നതില്‍ അതിയായ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജമൗലിയുടെ തന്നെ ‘ബാഹുബലി’ ആദ്യ ഭാഗവും രണ്ടാം ഭാഗവും നിര്‍മിച്ചത് ശോഭു യര്‍ലഗടയാണ്.