അവധിക്കാലം ആഘോഷിക്കുവാൻ നാട്ടിലെത്തുന്ന ഒരു കുട്ടിക്കുണ്ടാകുന്ന സംഭവബഹുലമായ കഥകളുമായി ഒരു ഹ്രസ്വ ചിത്രം “ബാലകാണ്ഡം”

കേരളത്തിലെ നാടൻ  പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഒരു ഹ്രസ്വ ചിത്രമാണ് ബാലകാണ്ഡം, അവധിക്കാലം ആഘോഷിക്കുവാൻ സിറ്റിയിൽ നിന്നും നാട്ടിൽ എത്തുന്ന വാസുവിന് അവന്റെ മുത്തച്ഛൻ വഴി ബോധ്യപ്പെടുന്ന ചില സത്യങ്ങൾ ആണ് ഒരു മിനിറ്റ് ദൈർഘ്യ0…

കേരളത്തിലെ നാടൻ  പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഒരു ഹ്രസ്വ ചിത്രമാണ് ബാലകാണ്ഡം, അവധിക്കാലം ആഘോഷിക്കുവാൻ സിറ്റിയിൽ നിന്നും നാട്ടിൽ എത്തുന്ന വാസുവിന് അവന്റെ മുത്തച്ഛൻ വഴി ബോധ്യപ്പെടുന്ന ചില സത്യങ്ങൾ ആണ് ഒരു മിനിറ്റ് ദൈർഘ്യ0 ഉള്ള ഈ ഹ്രസ്വ ചിത്രത്തിൽ നമുക്ക് കാണുവാൻ സാധിക്കുന്നത്, നമ്മുടെ കേരളത്തിന്റെ നാടൻ സൗന്ദ്യര്യം പഴമയും അതുപോലെ  ആസ്വാദകരിലേക്ക് എത്തിക്കുവാൻ സാധിക്കുന്ന രീതിയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

bala kandamപ്രേം ആനന്ദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രേം കുമാരിയും നാരായണനും കൂടി ചേർന്നാണ്, എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ഫിൻ ജോർജ് വര്ഗീസ്, സംഗീതം സച്ചിൻ ബാലു, സൗണ്ട് ഡിസൈൻ ധനുഷ് നാരായൺ, സൗണ്ട് മിക്സിങ് ജെയ്സൺ ജോസ് തുടങ്ങിയവർ ആണ് ചെത്തിരിക്കുന്നത്, ഷോർട്ട് ഫിലിമിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷാഫി മുണ്ടേരി ആണ്.

balakandam 1രഖുവൻ കരിവള്ളൂർ, കണ്ണൂർ ശ്രീലത, ഇൽഹാൻ ലായിഖ്, കുമാരി ശ്രുതി കൃഷ്ണ, മാലിഷ് മോഹൻ, രാമചന്ദ്ര പണിക്കർ, തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

 

കടപ്പാട് : Media Maharshi