ആനപ്പുറത്തിരുന്നു യോഗ അഭ്യാസത്തിനിടയിൽ ബാബാ രാംദേവ് നിലത്ത് വീണു, വീഡിയോ കാണാം!

ഇന്ത്യയിൽ തന്നെ പ്രശസ്തനായ യോഗ ഗുരുവാണ് ബാബ രാംദേവ്. ബാബയുടെ യോഗ വിഡിയോകളും ചിത്രങ്ങളുമെല്ലാം വലിയ രീതിയിൽ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കൂടാതെ ഇന്ത്യ മുഴുവൻ വ്യാപിച്ചുകിടക്കുന്നത് പതഞ്‌ജലി ആയുർവേദ മരുന്നുകളുടെ സ്ഥാപകൻ…

Baba Ramdev fall off elephant

ഇന്ത്യയിൽ തന്നെ പ്രശസ്തനായ യോഗ ഗുരുവാണ് ബാബ രാംദേവ്. ബാബയുടെ യോഗ വിഡിയോകളും ചിത്രങ്ങളുമെല്ലാം വലിയ രീതിയിൽ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കൂടാതെ ഇന്ത്യ മുഴുവൻ വ്യാപിച്ചുകിടക്കുന്നത് പതഞ്‌ജലി ആയുർവേദ മരുന്നുകളുടെ സ്ഥാപകൻ കൂടിയാണ് ബാബ രാംദേവ്. യോഗയിൽ അസാമാന്യ കഴിവുള്ള ഇദ്ദേഹത്തിന്റെ മെയ് വഴക്കവും വ്യക്തിത്വവും കാണികളിൽ കൂടുതൽ അത്ഭുതങ്ങൾ ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ യോഗ അഭ്യാസത്തിനിടയിൽ ആനയുടെ മുകളിൽ നിന്നും ബാബാ രാംദേവ് താഴെ വീണെന്ന വാർത്തകൾ ആണ് വരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് മഥുരയിലെ ആശ്രമത്തിൽ വെച്ചായിരുന്നു ബാബയ്ക്ക് അപകടം സംഭവിച്ചത്. ആനപ്പുറത്തിരുന്നു യോഗ ചെയ്തുകൊണ്ടിരിക്കെയാണ് ആനയുടെ പുറത്ത് നിന്നും താഴെ വീണത്. ആനയുടെ പുറത്തിരുന്നു യോഗ ചെയ്തു കൊണ്ടിരുന്ന സമയത്ത് ആന ചലിച്ചത് മൂലം ശരീരത്തിന്റെ ബാലൻസ് തെറ്റുകയും താഴെ വീഴുകയും ആയിരുന്നു.
https://twitter.com/DilliDurAst/status/1316019299060834305?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1316019299060834305%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2020%2F10%2F14%2Fbaba-ramdev-falls-off-elephant-while-performing-yoga.html
ബാബാ രാംദേവിന് അപകടം സംഭവിക്കുന്നതിന്റെ 22 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ ചൊവ്വാഴ്ചയാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഗുരു വീണ ഉടനെ ശിഷ്യന്മാർ ഓടിയെത്തിയെങ്കിലും പറയത്തക്ക കുഴപ്പങ്ങൾ ഒന്നും സംഭവിച്ചില്ല. ആനയുടെ പുറത്ത് നിന്നും താഴെ വീണ ഗുരു ചിരിച്ചുകൊണ്ട് എഴുന്നേറ്റ് പോകുന്നതും വിഡിയോയിൽ വ്യക്തമായി കാണാൻ കഴിയും.