അന്ന് അധികം മേക്കപ്പ് ചെയ്തതിന് എന്റെ മേക്കപ്പ് മാനോട് മമ്മൂക്ക ചൂടായി! സിനിമാസെറ്റിലെ ഓര്‍മ്മകള്‍ പങ്കുവച്ച് ബാബു ആന്റണി

മലയാള സിനിമയിലെ ഗ്ലാമര്‍ വില്ലനാണ് നടന്‍ ബാബു ആന്റണി. നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ച് വരാന്‍ ഒരുങ്ങുകയാണ് താരം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് ബാബു ആന്റണി. ‘ബ്ലാക്ക്’ സിനിമയുടെ സെറ്റില്‍ വെച്ച്…

മലയാള സിനിമയിലെ ഗ്ലാമര്‍ വില്ലനാണ് നടന്‍ ബാബു ആന്റണി. നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ച് വരാന്‍ ഒരുങ്ങുകയാണ് താരം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് ബാബു ആന്റണി.

‘ബ്ലാക്ക്’ സിനിമയുടെ സെറ്റില്‍ വെച്ച് നടന്ന സംഭവമാണ് ബാബു ആന്റണി പറയുന്നത്. ‘എനിക്ക് അറിയുന്ന മമ്മൂക്ക സീരിയസ് ആണ്. ഒരു തവണ മമ്മൂക്ക എന്നോട് ചോദിച്ചു ബാബു എന്താണ് ഒറ്റക്ക് ഇരിക്കുന്നത് എന്ന്. ഞാന്‍ മറുപടിയായി പറഞ്ഞു എല്ലാവരും തിരക്കില്‍ ആയത് കൊണ്ടാണ് എന്ന്.

അപ്പോള്‍ വീണ്ടും എന്നോട് ചോദിച്ചു. ബാബുവിന് വേറെ എന്തെങ്കിലും ബിസിനസ് ഉണ്ടോ എന്ന് ? ഞാന്‍ ഇല്ല എന്ന് പറഞ്ഞു. അപ്പോള്‍ അടുത്ത ചോദ്യം വന്നു അങ്ങനെ അധികം സിനിമകള്‍ ഒന്നും ചെയ്യുന്നില്ലല്ലോ. പിന്നെ എങ്ങനെയാണ് കാര്യങ്ങള്‍ ഒക്കെ മുന്നോട്ട് പോകുന്നത് എന്ന്.’ ബാബു ആന്റണി പറയുന്നു.

പിന്നീട് ഒരിക്കല്‍ മമ്മൂക്ക തനിക്ക് അധികം മേക്കപ്പ് ചെയ്തതിന് തന്റെ മേക്കപ്പ് മാനോട് ചൂടായി എന്നും ബാബു ആന്റണി പറഞ്ഞു ‘അയാള്‍ സീനിയര്‍ ആര്‍ട്ടിസ്റ്റ് ആണ് നല്ല പോലെ മേക്കപ്പ് ചെയ്യൂ’ എന്നായിരുന്നു മമ്മൂക്ക മേക്കപ്പ് മാനോട് പറഞ്ഞത് എന്നും ബാബു ആന്റണി ഓര്‍മ്മിക്കുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് ആയിരുന്നു മമ്മൂട്ടിയും ബാബു ആന്റണിയും അവസാനമായി ഒന്നിച്ച ചിത്രം. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറാണ് പുറത്തിറങാന്‍ ഇരിക്കുന്ന ബാബു ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം.

മുടി നീട്ടി മാസ് ലുക്കില്‍ നില്‍ക്കുന്ന പവര്‍ സ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. മുഴുനീള ആക്ഷന്‍ ചിത്രമായൊരുക്കുന്ന പവര്‍ സ്റ്റാര്‍ റോയല്‍ സിനിമാസും ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചത്. റിയാസ് ഖാന്‍, ഷമ്മി തിലകന്‍, അബു സലിം, ശാലു റഹീം, അമീര്‍ നിയാസ്, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.