ആ ഒരു കാരണം കൊണ്ട് അഭിനയം നിർത്താൻ വരെ ഞാൻ തീരുമാനിച്ചിരുന്നു!

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബാബുരാജ്. വില്ലനായി ആണ് ആദ്യം സിനിമയിൽ താരം തിളങ്ങിയത്. അത് കൊണ്ട് തന്നെ ബാബുരാജിനെ കാണുമ്പോൾ തന്നെ മലയാളികൾക്ക് ഒരു നെഗറ്റീവ് ഫീൽ ആയിരുന്നു…

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബാബുരാജ്. വില്ലനായി ആണ് ആദ്യം സിനിമയിൽ താരം തിളങ്ങിയത്. അത് കൊണ്ട് തന്നെ ബാബുരാജിനെ കാണുമ്പോൾ തന്നെ മലയാളികൾക്ക് ഒരു നെഗറ്റീവ് ഫീൽ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സാൾട്ട് ആൻഡ് പെപ്പർ സിനിമയിൽ കൂടി അത് വരെ മലയാളികൾക്ക് തന്നോട് ഉണ്ടായിരുന്ന മുഴുവൻ ഇമേജും പൊളിച്ച് കൊണ്ട് കോമഡി ചെയ്തുകൊണ്ടാണ് താരം എത്തിയത്. അതിനു ശേഷം നല്ല നല്ല കഥാപാത്രങ്ങൾ ആണ് താരത്തെ കാത്തിരുന്നത്. വില്ലൻ വേഷങ്ങൾ മാത്രം അല്ല, ഹാസ്യ വേഷങ്ങളും തനിക്ക് വഴങ്ങും എന്ന് താരം ഇപ്പോൾ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ താരത്തിനോടുള്ള സിനിമ പ്രേമികളുടെ പഴയ പേടിയും ഭയവും എല്ലാം ഇല്ലാതായിരിക്കുകയാണ്. ഇപ്പോൾ കരിയറിന്റെ ഒരു സമയത്ത് അഭിനയം നിർത്താൻ തീരുമാനിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് ബാബുരാജ്.

കുറെ കാലം അഭിനയിച്ച് കഴിഞ്ഞപ്പോൾ സംവിധാന രംഗത്തേക്ക് തിരിയണം എന്ന മോഹം എനിക്ക് ഉണ്ടായി. അതിനെ പറ്റി വളരെ ഗൗരവത്തോടെ തന്നെ ഞാൻ ചിന്തിച്ചിരുന്നു. സിനിമ സംവിധാനം ചെയ്യാൻ വേണ്ടി അഭിനയം നിർത്താനും ഞാൻ തീരുമാനിച്ചു. ഒരു ചിത്രത്തിന്റെ കഥ പറയാൻ വേണ്ടി മിസ്റ്റർ മരുമകൻ സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കെ ഞാൻ ദിലീപിനെ പോയി കണ്ടു സിനിമയുടെ കഥയും പറഞ്ഞു. അവിടെ അപ്പോൾ ചിത്രത്തിന്റെ സംവിധായകൻ ഉദയൻ ഉണ്ടായിരുന്നു. ഉദയനോട് ഞാൻ ചോദിച്ച് ഈ സിനിമയിൽ നമുക്കും കൂടെ ഒരു വേഷം തന്നുകൂടെ എന്ന്. അപ്പോൾ നിങ്ങൾക്ക് പറ്റിയ വില്ലൻ വേഷം ഒന്നും ഈ സിനിമയിൽ ഇല്ല എന്ന് ഉദയനും പറഞ്ഞു. വേഷമെക്കെ നിങ്ങൾ എഴുതി ഉണ്ടാക്കുന്നതല്ലേ എന്ന് ഞാനും.vani viswanadh

അങ്ങനെ നിങ്ങളെ പോലെ ഉള്ളവർ എഴുതി ഉണ്ടാക്കിയാൽ അല്ലെ ഞങ്ങളെ പോലെ ഉള്ളവർക്ക് അവസരം കിട്ടാത്തോളെന്നും ഞാൻ ചോദിച്ചു. മലയാള സിനിമ നിങ്ങളിലെ നടന് ഒരു പൊൻതൂവൽ താരത്തെ ഇരിക്കില്ല എന്ന് ഉദയൻ എന്നോട് പറഞ്ഞു. എന്നിട്ട് അതെ ചിത്രത്തിൽ തന്നെ ഞാൻ അഭിനയിക്കുകയും ചെയ്തുവെന്ന് താരം പറഞ്ഞു.