ജീവിതത്തിൽ അത് വരെ ഷീലാമ്മ ചാള മീൻ കഴിച്ചിട്ടില്ലായിരുന്നു!

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബാബുരാജ്. വില്ലനായി ആണ് ആദ്യം സിനിമയിൽ താരം തിളങ്ങിയത്. അത് കൊണ്ട് തന്നെ ബാബുരാജിനെ കാണുമ്പോൾ തന്നെ മലയാളികൾക്ക് ഒരു നെഗറ്റീവ് ഫീൽ ആയിരുന്നു…

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബാബുരാജ്. വില്ലനായി ആണ് ആദ്യം സിനിമയിൽ താരം തിളങ്ങിയത്. അത് കൊണ്ട് തന്നെ ബാബുരാജിനെ കാണുമ്പോൾ തന്നെ മലയാളികൾക്ക് ഒരു നെഗറ്റീവ് ഫീൽ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സാൾട്ട് ആൻഡ് പെപ്പർ സിനിമയിൽ കൂടി അത് വരെ മലയാളികൾക്ക് തന്നോട് ഉണ്ടായിരുന്ന മുഴുവൻ ഇമേജും പൊളിച്ച് കൊണ്ട് കോമഡി ചെയ്തുകൊണ്ടാണ് താരം എത്തിയത്. അതിനു ശേഷം നല്ല നല്ല കഥാപാത്രങ്ങൾ ആണ് താരത്തെ കാത്തിരുന്നത്. വില്ലൻ വേഷങ്ങൾ മാത്രം അല്ല, ഹാസ്യ വേഷങ്ങളും തനിക്ക് വഴങ്ങും എന്ന് താരം ഇപ്പോൾ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ താരത്തിനോടുള്ള സിനിമ പ്രേമികളുടെ പഴയ പേടിയും ഭയവും എല്ലാം ഇല്ലാതായിരിക്കുകയാണ്. ഇപ്പോൾ മലയാള സിനിമയുടെ എവർഗ്രീൻ ക്വീൻ ആയ ഷീലയുമായുള്ള രസകരമായ സന്ദർഭങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ്‌ ബാബുരാജ്.

ഉത്സാഹ കമ്മിറ്റി എന്ന ചിത്രത്തിൽ ആണ് അന്ന് ഞാനും ജയറാമും ഷീല അമ്മയും എല്ലാം ലൊകേഷനിൽ ഉണ്ട്. ചിത്രത്തിന്റെ ലൊകേഷനിലും പാചകത്തിന്റെ സീനുകൾ ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം ഞാൻ ആയിരുന്നു സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോയത്. വരുന്ന വഴി നല്ല ചാള മീനും കണ്ടു അതും വാങ്ങി. ലൊകേഷനിൽ തിരിച്ച് വന്നതിനു ശേഷം ജയറാം ചേട്ടനോട് മാർക്കറ്റിൽ പോയതും ചാള വാങ്ങിച്ചതിന്റെയും ഒക്കെ കാര്യങ്ങൾ പറഞ്ഞു. ഇതെല്ലം കേട്ട് കൊണ്ട് ഷീലാമ്മയും അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. ചാള വാങ്ങിയെന്ന് പറഞ്ഞപ്പോൾ “ചാളയോ, അതൊക്കെ പാവങ്ങളുടെ മീൻ അല്ലെ ബാബു” എന്നാണ് ഷീലാമ്മ ചോദിച്ചത്. ഷീലാമ്മ ജീവിതത്തിൽ അത് വരെ ചാള കഴിച്ചിട്ടില്ല എന്നും പറഞ്ഞു.

ഷീലാമ്മയെ കൊണ്ട് ചാള കഴിപ്പിക്കണം എന്ന് അപ്പോൾ തന്നെ മനസ്സിൽ തോന്നി. വാഴയിലയിലൊക്കെ പൊതിഞ്ഞ്, നല്ല പച്ചക്കുരുമുളക് ഒക്കെ അരച്ച് അടിപൊളി ചാളക്കറിയും കപ്പയുമായി ഷീലാമ്മയ്ക്ക് കൊടുത്തു. അത് ഷീലാമ്മയ്ക്ക് ഒരുപാട് ഇഷ്ട്ടമായി. അടുത്തിടെ ഞങ്ങൾ കണ്ടപ്പോഴും ഷീലാമ്മ ആ ചാളക്കാരിയെ കുറിച്ച് സംസാരിച്ചുവെന്നും താരം പറഞ്ഞു.