ജീവിതത്തിലെ ആ എൺപത്തി അഞ്ച് കരിദിനങ്ങൾ, അനുഭവം വെളിപ്പെടുത്തി ബാബുരാജ്!

തന്റെ ജീവിതത്തിൽ ഉണ്ടായ മോശം സമയത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ബാബുരാജ് ഇപ്പോൾ. ഒരുവിധം മലയാളി സിനിമ പ്രേക്ഷകർക്ക് എല്ലാം അറിയാം ബാബുരാജ് എന്ന നടൻ കുറച്ച് നാൾ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും അത് ഒരാളെ…

baburaj life story

തന്റെ ജീവിതത്തിൽ ഉണ്ടായ മോശം സമയത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ബാബുരാജ് ഇപ്പോൾ. ഒരുവിധം മലയാളി സിനിമ പ്രേക്ഷകർക്ക് എല്ലാം അറിയാം ബാബുരാജ് എന്ന നടൻ കുറച്ച് നാൾ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും അത് ഒരാളെ കൊലചെയ്തു എന്ന കുറ്റത്തിന് ആണ് എന്നും. എന്നാൽ ഇതിനെ കുറിച്ച് വിശദമായി അധികം ആർക്കും അറിയില്ല. ഇപ്പോൾ തന്റെ ജീവിതത്തിലെ ആ മോശം സമയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ബാബുരാജ്. താരത്തിന്റെ വായ്ക്കുകൾ ഇങ്ങനെ, കോളേജിൽ പഠിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ വലിയ സജീവം ആയിരുന്നു. രാഷ്ട്രീയം ജീവിതത്തെ ബാധിക്കും എന്ന് ഒന്നും അന്ന് എനിക്ക് അറിയില്ലായിരുന്നു. അത് കൊണ്ട് തന്നെ കുറെ പോലീസ് കേസുകൾ ഒകൾക്ക് ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമാണ് അതൊക്കെ എന്ന് ഓർത്ത് അതൊന്നും അധികം കാര്യമായി എടുത്തിട്ടില്ല.

എന്നാൽ ഇത് കാര്യമായത് ഒരാളെ കോല ചെയ്ത കുറ്റത്തിന് എന്റെ പേരും വന്നപ്പോൾ ആണ്. മരിച്ചത് ഒരു തിയേറ്റർ ജീവനക്കാരൻ ആയിരുന്നു. ഞാൻ ഇത് വരെ അയാളെ നേരിട്ട് കണ്ടിട്ടും ഇല്ല. എന്നിട്ടും അയാളെ വകവരുത്തി എന്ന് പറഞ്ഞു കേസിൽ എന്റെ പേരും ഉൾപ്പെടുത്തി. എന്റെ രാഷ്ട്രീയ പിന്നാമ്പുറം തന്നെയാണ് അതിനു കാരണം ആയത്. എന്നാൽ ഞാൻ കുറ്റം ചെയ്തിട്ടില്ല എന്ന് എനിക്ക് അറിയാം. അങ്ങനെ 85 ദിവസങ്ങൾ ആണ് ഞാൻ ജയിലിൽ കഴിച്ച് കൂട്ടിയത്. ഒടുവിൽ അതിനു ശേഷം ഞാൻ കുറ്റക്കാരൻ അല്ല എന്ന് തെളിഞ്ഞു എന്നും താരം പറഞ്ഞു. അതിനു ശേഷം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞപ്പോൾ അന്ന് എന്നെ ശിക്ഷിച്ച ജഡ്ജിയെ ഞാൻ കണ്ടിരുന്നു. എന്തിനാണ് മാഡം എന്നെ ശിക്ഷിച്ചത് എന്ന് ചോദിച്ചപ്പോൾ അന്ന് സാഹചര്യം എല്ലാം എനിക്ക് എതിരായിരുന്നു എന്നാണു ജഡ്ജി പറഞ്ഞ മറുപടിയൊന്നും താർദം പറഞ്ഞു.

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ബാബുരാജ്. വില്ലനായി ആണ് ആദ്യം സിനിമയിൽ താരം തിളങ്ങിയത്. അത് കൊണ്ട് തന്നെ ബാബുരാജിനെ കാണുമ്പോൾ തന്നെ മലയാളികൾക്ക് ഒരു നെഗറ്റീവ് ഫീൽ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സാൾട്ട് ആൻഡ് പെപ്പർ സിനിമയിൽ കൂടി അത് വരെ മലയാളികൾക്ക് തന്നോട് ഉണ്ടായിരുന്ന മുഴുവൻ ഇമേജും പൊളിച്ച് കൊണ്ട് കോമഡി ചെയ്തുകൊണ്ടാണ് താരം എത്തിയത്. അതിനു ശേഷം നല്ല നല്ല കഥാപാത്രങ്ങൾ ആണ് താരത്തെ കാത്തിരുന്നത്. വില്ലൻ വേഷങ്ങൾ മാത്രം അല്ല, ഹാസ്യ വേഷങ്ങളും തനിക്ക് വഴങ്ങും എന്ന് താരം ഇപ്പോൾ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ താരത്തിനോടുള്ള സിനിമ പ്രേമികളുടെ പഴയ പേടിയും ഭയവും എല്ലാം ഇല്ലാതായിരിക്കുകയാണ്.