ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകൾ അപകടം വിളിച്ച് വരുത്തും - മലയാളം ന്യൂസ് പോർട്ടൽ
Health

ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകൾ അപകടം വിളിച്ച് വരുത്തും

sanitizer-over-use

സാനിറ്റൈസര്‍ ഉപയോഗിച്ചുള്ള അണുനശീകരണം ഫലപ്രദമായതോടെ ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകള്‍ വ്യാപകമാകുന്നു. ഔഷധനിര്‍മാണമോ അനുബന്ധ ഉത്പന്നങ്ങളോ നിര്‍മിച്ച്‌ പരിചയമില്ലാത്ത കമ്ബനികള്‍പോലും നിലവില്‍ സാനിറ്റൈസറുകള്‍ നിര്‍മിക്കുന്നുണ്ട്.

കേരളത്തിനു പുറത്തുനിന്നാണ് ഇത്തരത്തിലുള്ള സാനിറ്റൈസറുകള്‍ എത്തിക്കുന്നത്. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളുടെ അപര്യാപ്തയാണ് ഇപ്പോള്‍ നേരിടുന്ന പ്രശ്നം. സംസ്ഥാനത്ത് നാല്പതോളം കമ്ബനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം ലൈസന്‍സ് നേടിയവയാണ്. കൂടാതെ സ്പിരിറ്റ് ലഭ്യതയ്ക്ക് കടുത്ത നിയന്ത്രണമുള്ളതും കേരളത്തില്‍ അനധികൃത കമ്ബനികളുടെ വളര്‍ച്ചയ്ക്ക് തടസ്സമായി.

എന്നാല്‍ ഇത് ഉപയോഗിക്കുന്നതിലൂടെ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നു. പ്രധാന പ്രശ്നം അലര്‍ജിയാണ്. സാനിറ്റൈസറിലെ ചില ഘടകങ്ങള്‍ ചിലരില്‍ അലര്‍ജിയുണ്ടാക്കാനിടയുണ്ട്. എന്നാല്‍, പൂര്‍ണമായും സാനിറ്റൈസറുകള്‍ അലര്‍ജിയുള്ളവയാണെന്നു പറയാനാകില്ല. സാനിറ്റൈസറിന്റെ അമിത അളവിലുള്ള ഉപയോഗം പൊള്ളല്‍പോലെയുള്ള അസ്വസ്ഥതയുണ്ടാക്കും. അലര്‍ജിയെ തുടര്‍ന്ന് എക്സിമ എന്ന അവസ്ഥയിലേക്ക് എത്താം.

ശരീരത്തില്‍ ചൊറിച്ചില്‍, ചുവന്ന് തടിക്കല്‍ എന്നിവ അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണണം. കഴിവതും സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈകള്‍ കഴുകാന്‍ ശ്രമിക്കണം, ഇവ ലഭ്യമല്ലാത്ത സാഹചര്യത്തില്‍മാത്രം സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

Trending

To Top