മോഹന്‍ലാല്‍ ഇനി ജിം കെനി!! നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഭദ്രനും ഒന്നിക്കുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധാന രംഗത്തേക്ക് തിരികെയെത്തുന്നെന്ന് സംവിധായകന്‍ ഭദ്രന്‍. മോഹന്‍ലാല്‍ ചിത്രവുമായിട്ടാണ് ഭദ്രന്റെ തിരിച്ചുവരവ്. ഇടവേളയ്ക്ക് ശേഷമാണ് ഭദ്രനും മോഹന്‍ലാലും ഒന്നിക്കുന്നത്. വലിയ രണ്ട് സിനിമകള്‍ അണിയറയിലാണ്. മോഹന്‍ലാലിനെ നായകനാക്കി എടുക്കുന്ന…

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധാന രംഗത്തേക്ക് തിരികെയെത്തുന്നെന്ന് സംവിധായകന്‍ ഭദ്രന്‍. മോഹന്‍ലാല്‍ ചിത്രവുമായിട്ടാണ് ഭദ്രന്റെ തിരിച്ചുവരവ്. ഇടവേളയ്ക്ക് ശേഷമാണ് ഭദ്രനും മോഹന്‍ലാലും ഒന്നിക്കുന്നത്. വലിയ രണ്ട് സിനിമകള്‍ അണിയറയിലാണ്.

മോഹന്‍ലാലിനെ നായകനാക്കി എടുക്കുന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തിയായെന്നും ഭദ്രന്‍ അറിയിച്ചു. ഒരു റോഡ് മൂവിയാണ് എന്നും സംവിധായകന്‍ പറഞ്ഞു. ജൂതന്‍ എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് തയ്യാറാണ്.

മറ്റൊന്ന് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന ഒരു സിനിമയും ഉടന്‍ സംഭവിക്കും. ജിം കെനി എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് എന്നും ഭദ്രന്‍ വ്യക്തമാക്കി.

സ്ഫടികത്തിന്റെ റീറിലീസിന് ശേഷമാണ് അടുത്ത മോഹന്‍ലാല്‍ ചിത്രമെത്തുക.
മലയാളി പ്രേക്ഷകര്‍ വീണ്ടും ആകാംക്ഷയോടെ തന്നെ കാത്തിരിക്കുകയാണ് ആടുതോമയെ കാണാന്‍. ഒരു വര്‍ഷം ചിത്രം തിയ്യേറ്ററില്‍ തന്നെ കാണേണ്ടിവരുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

നിരവധി തവണ സ്ഫടികം കണ്ട സിനിമ കാണാന്‍ തിയേറ്ററില്‍ എത്തുമോ എന്ന ചോദ്യത്തിന് ഭദ്രന്റെ നല്‍കിയ മറുപടി. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട, ഹൃദയത്തില്‍ തൊട്ട ഒരു പാട്ട് നമ്മള്‍ ഒന്നല്ല ഒരായിരം വട്ടം ആവര്‍ത്തിച്ച് കേള്‍ക്കില്ലേ.. അതുപോലെ തന്നെയാണ് മലയാളികള്‍ക്ക് സ്ഫടികവും എന്നാണ്.

ഈ സിനിമയുടെ വികാരത്തെ ഉള്‍കൊള്ളാന്‍ ടിവിക്കോ ലാപ്‌ടോപ് സ്‌ക്രീനിനോ ഫോണിനോ സാധിക്കില്ല. സ്ഫടികത്തിന്റെ ആ വലിയ ക്യന്‍വാസിനെ തിയേറ്ററില്‍ കണ്ടാല്‍ മാത്രമേ പൂര്‍ണമായും അനുഭവിക്കാനാവൂ എന്നും അദ്ദേഹം പറയുന്നു.

മാത്രമല്ല, ഈ സിനിമയുടെ പ്രമേയം എന്നും പ്രസക്തി ഉള്ളതാണ്. ഒരച്ഛന്‍ എങ്ങനെയാവരുത് എന്നും പാരന്റിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം ഉള്‍പ്പെടുന്ന കാലത്തിന്റെ ഒരു പാഠപുസ്തകമാണ് സ്ഫടികം ഇന്നും.

1995ലെ ബോക്സ് ഓഫീസില്‍ എട്ട് കോടിയിലധികം കളക്ഷന്‍ നേടിയ സ്ഫടികം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായിരുന്നു.