Home Film News ഹോമിൽ നിങ്ങളെന്നെ കരയിപ്പിച്ചു, ഇപ്പോൾ നേരിട്ട് വന്ന് ജീവിതത്തിൽ സ്നേഹം കൊണ്ട് കരയിപ്പിക്കുന്നു

ഹോമിൽ നിങ്ങളെന്നെ കരയിപ്പിച്ചു, ഇപ്പോൾ നേരിട്ട് വന്ന് ജീവിതത്തിൽ സ്നേഹം കൊണ്ട് കരയിപ്പിക്കുന്നു

നടൻ ഇന്ദ്രൻസ് അഭിനയിച്ച ഹോം സിനിമ ഏറെ ശ്രദ്ധ നേടുകയാണ്, ഓടി ടി റിലീസ് നടത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. ചിത്രത്തിൽ എടുത്ത് പറയേണ്ടത് നടൻ ഇന്ദ്രൻസിന്റെ അഭിനയമാണ്, നിരവധി താരങ്ങളും ആരാധകരുമാണ് ഇന്ദ്രൻസിനെ കുറിച്ച് പോസ്റ്റുമായി എത്തിയത്, ഇപ്പോൾ തന്റെ പ്രിയ നടൻ ഇന്ദ്രൻസിനെക്കുറിച്ച് പ്രോഡക്‌ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ മറ്റൊരു സിനിമയിൽ അഭിനയിച്ച ശേഷമാണ് എൻ്റെ സിനിമയുടെ സെറ്റിൽ അദ്ദേഹമെത്തിയത്. എത്തിയ ഉടൻ ഒരു വിശ്രമവുമില്ലാതെ രാത്രി ഒമ്പതര വരെ ഞങ്ങളുടെ സെറ്റിൽ അദ്ദേഹം അഭിനയിച്ചു.ആസ്നേഹത്തിനുമുന്നിൽ എന്റെ കണ്ണുകൾ നിറഞ്ഞു പോയി… എന്നാണ് ബാദുഷ പറയുന്നത്.

ബാദുഷയുടെ പോസ്റ്റ് ഇങ്ങനെ,ഹോമിൽ നിന്നും എന്റെ മെയ്ഡ് ഇൻ കാരവാനിൽ വന്ന് എന്റെ സിനിമയെ പൂർണതയിൽ എത്തിച്ചു. ഇന്ദ്രൻസ് ചേട്ടാ എന്ത് പാവമാണ് നിങ്ങൾ. രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ മറ്റൊരു സിനിമയിൽ അഭിനയിച്ച ശേഷമാണ് എൻ്റെ സിനിമയുടെ സെറ്റിൽ അദ്ദേഹമെത്തിയത്. എത്തിയ ഉടൻ ഒരു വിശ്രമവുമില്ലാതെ രാത്രി ഒമ്പതര വരെ ഞങ്ങളുടെ സെറ്റിൽ അദ്ദേഹം അഭിനയിച്ചു. ഷൂട്ടിംങ്ങ് കഴിഞ്ഞ് ഞാൻ കൊടുത്ത പാരിതോഷികം സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞു,

ഇതു ബാദുജിയുടെ ഭാര്യ നിർമ്മിക്കുന്ന, സ്വന്തം കുടുംബത്തിൽ നിന്നുള്ള ചിത്രമല്ലെ ഇതിന് എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി . ആസ്നേഹത്തിനുമുന്നിൽ എന്റെ കണ്ണുകൾ നിറഞ്ഞു പോയി… ഹോമിൽ നിങ്ങളെന്നെ കരയിപ്പിച്ചു. ഇപ്പോൾ നേരിട്ട് വന്ന് ജീവിതത്തിൽ സ്നേഹം കൊണ്ട് കരയിപ്പിക്കുന്നു, നന്ദി ഇന്ദ്രൻസ് ചേട്ടാ..

Exit mobile version