Film News

വിവാഹ ശേഷം ഭർത്താവിന് ഒപ്പമുള്ള ചിത്രം പങ്കു വെച്ച് ഭാമ

bhama-with-husband

നിവേദ്യം എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് ഭാമ , വലിയ ഉണ്ട കണ്ണുകളും നടൻ സൗന്ദ്യര്യം ആണ് ഭാമയുടെ പ്രത്യേകത. തുടക്കത്തിൽ നിറ  സാന്നിദ്യമായി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ നിന്നും ഭാമ അപ്രത്യക്ഷം ആയി.  ചങ്ങനാശ്ശേരി സ്വദേശി വരുണുമായുള്ള ഭാമയുടെ വിവാഹം സോഷ്യൽ  മീഡിയിൽ ആഘോഷമായിരുന്നു.

bhama with husband

വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഒന്നര മാസമായി ഇപ്പോൾ ഇപ്പോഴാണ് തന്റെ ഭർത്താവുമായിട്ടുള്ള ചിത്രം ഭാമ പങ്കു വെച്ചിരിക്കുന്നത്. ഭര്‍തൃവീട്ടില്‍ നിന്നുമെടുത്ത സെല്‍ഫി നേരത്തെ ഭാമ പുറത്ത് വിട്ടിരുന്നു. ഡാര്‍ലിങ് നാത്തൂന്‍ എന്ന കുറിപ്പോടെ പങ്കുവെച്ച ചിത്രം അതിവേഗം വൈറലായി. ഇരുവരും തമ്മിലുള്ള സ്‌നേഹം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്ന ഫോട്ടോയാണെന്നാണ് ആരാധകര്‍ കമന്റിടുന്നത്.

bhama with arun

കോട്ടയത്ത് വെച്ച് ആയിരുന്നു ഭാമയുടെ വിവാഹം നടന്നത്, വളരെ എറെ  ആഘോഷ പൂർവം നടന്ന വിവാഹത്തിനതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കോട്ടയത്ത് നിന്ന് നടത്തിയ വിവാഹശേഷം കൊച്ചിയില്‍ വിവാഹ റിസ്പഷനും ഒരുക്കിയിരുന്നു. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങി വമ്ബന്‍ താരങ്ങള്‍ അതില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ജനുവരിയില്‍ നിറയെ താരവിവാഹങ്ങളായിരുന്നു. അതില്‍ ദിവസങ്ങളോളം വാര്‍ത്തകളില്‍ നിറഞ്ഞത് ഭാമയുടെ വിവാഹ വിശേഷങ്ങളാണ്.

Trending

To Top
Don`t copy text!