ദിലീപിന്റെ സൈബര്‍ ഗുണ്ടകള്‍ പണി തുടങ്ങി..! ലക്ഷ്യം താര രാജാക്കന്മാരെയോ? സംവിധായകന്റെ വെളിപ്പെടുത്തല്‍!

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണ്‍ നാളെ ഹാജരാക്കാന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കവെ നടനെ കുറിച്ച് മറ്റ് ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്.…

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണ്‍ നാളെ ഹാജരാക്കാന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കവെ നടനെ കുറിച്ച് മറ്റ് ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ദിലീപിനെതിരെ സംസാരിക്കുന്നവരെ എല്ലാം നിലംപരിശാക്കാന്‍ ഒരു സൈബര്‍ ഗുണ്ടാ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായാണ് സംവിധാകന്‍ ബൈജു കൊട്ടാരക്കര ആരോപിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഈ സത്യം തുറന്ന് പറഞ്ഞിരിക്കുന്നത്. പാകിസ്ഥാന്‍ ഐ.പി അഡ്രസുകള്‍ ഉപയോഗിച്ചാണ് ഇവര്‍ സൈബര്‍ ഗുണ്ടായിസം നടത്തുന്നതെന്നും ഇവര്‍ക്കെതിരെ താന്‍ എന്‍.ഐ.എക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര ചര്‍ച്ചയില്‍ വെച്ച് പറഞ്ഞു. ഇവരുടെ പ്രധാന ഉദ്ദേശം ദിലീപിനെതിരെ സംസാരിക്കുന്നവരെ സൈബര്‍പരമായി ആക്രമിക്കുക എന്നതാണ്. ”ദിലീപിനെതിരെയുള്ള വാര്‍ത്തകള്‍ക്ക് താഴെ സോഷ്യല്‍മീഡിയ പേജുകളില്‍ വരുന്ന കമന്റ്സ് വായിച്ചു നോക്കണം.

ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നതും എതിരെ പറയുന്നവരെ തെറി വിളിക്കുന്നതും വ്യാജന്‍മാരാണെന്ന് മനസിലാകും. ഒരു സൈബര്‍ ഗുണ്ടാ വിംഗുണ്ട്. ഇവര്‍ക്ക് അസോസിയേഷന്‍ വരെയുണ്ട്. ദിലീപിന്റെ പി.ആര്‍ വര്‍ക്ക് ചെയ്യുന്നതും ഇവരാണ്,” സംവിധായകന്‍ പറയുന്നു. അതേസമയം, ഈ സൈബര്‍ ഗുണ്ടകള്‍ താര രാജാക്കന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് അടക്കമുള്ളവരെയും ലക്ഷ്യം വെയ്ക്കുന്നതായി ബൈജു പറഞ്ഞു.

അതായത് ‘റിലീസ് ചെയ്യുന്ന സിനിമകള്‍ക്കെതിരെയും ഈ സംഘം പ്രചരണം നടത്തുന്നുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് സിനിമകള്‍ മോശമാണെന്ന് പറയും. ദിലീപിന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ സൂപ്പറെന്ന് പറയും. ഇതാണ് ഇവരുടെ രീതി,”ബൈജു കൊട്ടാരക്കര പറഞ്ഞു.