ജഡ്ജിയെ അപകീർത്തിപ്പെടുത്തിയ കേസ്; മാപ്പ് പറഞ്ഞ് സംവിധായകൻ ബൈജു കൊട്ടാരക്കര

സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്ക് എതിരെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്തിരുന്നു.നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയെ അപകീർത്തിപ്പെടുത്തിയതിനാണ് ബൈജു കൊട്ടാരക്കരയ്ക്ക് നടപടി നേരിടേണ്ടിവന്നത്. എന്നാൽ കേസിൽ സംവിധായകൻ ബൈജു കൊട്ടാരക്കര നിരുപാധികം മാപ്പ് പറഞ്ഞിരിക്കുകയാണ്.ജഡ്ജിയെ…

സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്ക് എതിരെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്തിരുന്നു.നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയെ അപകീർത്തിപ്പെടുത്തിയതിനാണ് ബൈജു കൊട്ടാരക്കരയ്ക്ക് നടപടി നേരിടേണ്ടിവന്നത്. എന്നാൽ കേസിൽ സംവിധായകൻ ബൈജു കൊട്ടാരക്കര നിരുപാധികം മാപ്പ് പറഞ്ഞിരിക്കുകയാണ്.ജഡ്ജിയെ അപകീർത്തിപ്പെടുത്താനുള്ള ലക്ഷ്യമായിരുന്നില്ലെന്നാണ് ബൈജു കൊട്ടാരക്കര കോടതിയെ അറിയിച്ചത്.

ഈ മുറുപടി രേഖാമൂലം സമർപ്പിക്കണമെന്ന് ബൈജു കൊട്ടാരക്കരയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.ഒരു ചാനൽ ചർച്ചയിൽ ബൈജു കൊട്ടാരക്കര നടത്തിയ പരാമർശത്തിന്റെ പേരിലാണ് ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി.സംവിധായകൻ വിചാരണക്കോടതി ജഡ്ജിയെ മാത്രമല്ല നീതിന്യായ സംവിധാനത്തെ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങളാണ് നടത്തിയത് എന്നാണ് ഹൈക്കോടതി രെജിസ്ട്രാർ ജനറൽ നൽകിയ ഡ്രാഫ്റ്റ് ചാർജിൽ പറഞ്ഞിരിക്കുന്നത്.

കൂടാതെ വിചാരണക്കോടതി ജഡ്ജിയുടെ കഴിവിനെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യുന്ന പരാമർശങ്ങളാണ് സംവിധായകൻ നടത്തിയതെന്ന് കോടതി പറഞ്ഞു.ബൈജു കൊട്ടാരക്കര നടത്തിയ ചില അഭിപ്രായ പ്രകടനങ്ങൾ കോടതിയുടെ അധികാരത്തെ താഴ്ത്തിക്കെട്ടുന്നതും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതുമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. തിങ്കളാഴ്ച ബൈജു കൊട്ടാരക്കരയോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദോശിച്ചിരുന്നു. കോടതിയലക്ഷ്യ ഹർജിയിൽ വിശദീകരണം നൽകാനാണ് സംവിധായകനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്.