മലയാള സിനിമാ ലോകത്തെ അമ്മയാണ് കവിയൂര്‍ പൊന്നമ്മ. നടന് ബൈജു സന്തോഷും നടന് ജഗദീഷും കവിയൂര്‍ പൊന്നമ്മയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരിക്കുകയാണ്. ‘പൊന്നമ്മ ചേച്ചിയോട് ഒപ്പം’ എന്ന അടിക്കുറിപ്പോടെയാണ് ബൈജു ഹൃദയം തൊടുന്ന ചിത്രം പങ്കുവച്ചത്. നിരവധിയാളുകളാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്. പ്രായാധിക്യം കാരണം സിനിമ വിട്ട് വിശ്രമ ജീവിതത്തിലാണ് കവിയൂര്‍ പൊന്നമ്മ. അടുത്തിടെ സംവിധായകന് ഷാജി കൈലാസും വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.
മലയാള സിനിമയില്‍ അറുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് കവിയൂര്‍ പൊന്നമ്മ. നീണ്ട അറുപതാണ്ടു കൊണ്ട് എഴുനൂറില്പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാലു തവണ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. 2021 ല്‍ റിലീസ് ചെയ്ത ‘ആണു പെണ്ണും’ എന്ന ആന്തോളജി ചിത്രമാണ് കവിയൂര്‍ പൊന്നമ്മയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം.
ഇളയസഹോദരനും കുടുംബത്തിനൊടൊപ്പവുമാണ് പൊന്നമ്മ കഴിയുന്നത്. അവരാണ് തന്നെ നോക്കുന്നതും എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും. അടുത്തിടെ താരം ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നതെന്ന് പ്രചാരത്തില്‍ പൊന്നമ്മ തന്നെ മറുപടി നല്‍കിയിരുന്നു വരുന്നതൊക്കെ തെറ്റായ വാര്‍ത്തകളാണ്. ഒരു പണിയുമില്ലാത്ത കുറേ ആളുകള്‍, അവരോട് എന്തു പറയാന്‍. താന്‍ സന്തോഷത്തോടെ പോകുന്നെന്നും അവര്‍ പറഞ്ഞിരുന്നു.