Monday, December 5, 2022
HomeFilm Newsഎന്റെ ഭാഗ്യത്തിന് എലിസബത്ത് പുറത്ത് നിന്നുള്ള ആരുടേയും ഉപദേശം കേള്‍ക്കാറില്ല; പരസ്പരം കള്ളം പറയാറുമില്ല :...

എന്റെ ഭാഗ്യത്തിന് എലിസബത്ത് പുറത്ത് നിന്നുള്ള ആരുടേയും ഉപദേശം കേള്‍ക്കാറില്ല; പരസ്പരം കള്ളം പറയാറുമില്ല : പുതിയ വിശേഷങ്ങളുമായി ബാല

സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് നടന്‍ ബാല. അമൃതയുമായുള്ള വിവാഹ മോചന ശേഷവും പുതിയ വിവാഹ ശേഷവും ഇത് അല്‍പ്പം കൂടിയിട്ടുണ്ടെന്നു മാത്രം. രണ്ടാം ഭാര്യരായ ഡോക്ടറായ എലിസബത്ത് ബാലയുടെ കുടുംബ സുഹൃത്ത് കൂടിയാണ്.

ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ. 2010 ല്‍ വിവാഹിതരായ ബാലയും അമൃതയും 2019 ലാണ് വിവാഹ മോചിതരായത്. വിവാഹത്തോടെ പിന്നണി ഗാന രംഗത്ത് നിന്നും മാറി നിന്ന അമൃത വളരെ കുറച്ച് നാളുകള്‍ മാത്രമാണ് ബാലയ്ക്ക് ഒപ്പം കഴിഞ്ഞത്.

അമൃതയ്ക്കും ബാലയ്ക്കുമായി ഒരു മകളുണ്ട്. ഇപ്പോള്‍ തന്റെ പുതിയ വിവാഹ ജീവിതത്തില്‍ സന്തോഷവാനായി കഴിയുന്ന താനും ഭാര്യയും പരസ്പരം കള്ളം പറയാറില്ലെന്നും അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ തങ്ങള്‍ പരസ്പരം വഴക്കിടുമായിരുന്നില്ലേ….?

തനിക്കെതിരായ ‘ട്രോളുകള്‍ കാണുമ്പോള്‍ അതുണ്ടാക്കിയവരെ പിടിച്ച് ഇടിക്കാനും കൊല്ലാനും തോന്നാറുണ്ട്.’ ‘എലിസബത്തിന് പക്ഷെ അതൊന്നും ഒരു വിഷയമേയല്ല. ഉപദേശങ്ങള്‍ കേട്ട് ഓരോന്ന് ചെയ്ത ശേഷം ചെയ്യേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. പക്ഷെ എലിസബത്ത് പുറത്ത് നിന്നുള്ള ആരുടേയും ഉപദേശം കേള്‍ക്കുന്ന വ്യക്തിയല്ലെന്നും ബാല പറഞ്ഞു.

അടുത്തിടെ ബാലയുടെ ആദ്യ ഭാര്യ അമൃതയും ഗോപി സുന്ദറും തമ്മിലുള്ള പ്രണയത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നപ്പോഴും ബാല പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് ഇരുവരും വിവാഹിതരായപ്പോള്‍ ആശംസകളുമായും ബാല രംഗത്തെത്തിയിരുന്നു. മുന്‍പ് മകളെ കാണാന്‍ അനുവദിക്കുന്നില്ലെന്നും മകളെ തന്നില്‍ നിന്നും അകറ്റുന്നു എന്നുമൊക്കെ ലൈവിലെത്തി ബാല അറിയിച്ചിരുന്നു.

വിവാഹിതനായതോടെ ഓരോ നിമിഷങ്ങളും ഒരു പകരം വീട്ടല്‍ എന്നപോലെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു കൊണ്ടേയിരുന്നു. ഇടയ്ക്ക് എലിസബത്തിനെതിരെ കമന്റുകള്‍ വന്നപ്പോള്‍ അതിനെതിരെയും ബാല രംഗത്തെത്തിയിരുന്നു. അമൃതയാണ് ഇതിനെല്ലാം പിന്നില്‍ എന്നായിരുന്നു ബാലയുടെ ആരോപണം.

Related News