ഞാൻ സ്നേഹിച്ചവരിൽ നിന്നെല്ലാം ഒരുപാട് അടി കിട്ടി, ഇതിനെല്ലാം പിന്നിൽ…..

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട്…

Bala about his life

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ പെട്ടന്നാണ് ബാലയും അമൃതയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്. വെറും ഗോസിപ്പുകൾ മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകർ വാർത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഒടുവിൽ തങ്ങൾ വേർപിരിയാൻ പോകുന്നുവെന്നും ഇരുവരും തുറന്നു പറയുകയായിരുന്നു. കഴിഞ്ഞ ദിവസം ആണ് ബാലയ്ക്ക് ഡോക്ടറേറ്റ് പുരസ്ക്കാരം ലഭിച്ചത്. ഇതിന്റെ സന്തോഷം പങ്കുവെച്ച് ബാല നടത്തിയ പ്രസംഗം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബാലയുടെ വാക്കുകൾ ഇങ്ങനെ,

എല്ലാവരെയും ഞാൻ ആത്മാർത്ഥമായാണ് സ്നേഹിച്ചത്. എന്നാൽ ഞാൻ സ്നേഹിച്ച പലരും എന്നെ ഉപേക്ഷിച്ച് പോയി. ജീവിതത്തിൽ ഒരുപാട് അടികൾ കിട്ടിയിട്ടുണ്ട്. എന്നാൽ അവിടുന്നെക്കെ കഷ്ടപ്പെട്ടാണ് ഞാൻ തളരാതെ ഉയർന്നു വന്നത്. ലോക്ക്ഡൗൺ സമയത്ത് പലരും എന്നെ വിളിച്ച് ആത്മഹത്യാ ചെയ്യാൻ പോകുവാണെന്ന് പറഞ്ഞു. അങ്ങനെയാണെങ്കിൽ ഞാൻ എത്രയോ തവണ ആത്മഹത്യ ചെയ്യേണ്ടതാണ്. ഞാൻ ഈ പറയുന്നത് കേട്ട് ഒരാൾക്കെങ്കിലും പ്രചോദനം ഉണ്ടായാൽ അത്രയും നല്ലത് എന്നോര്ത്താന് ഞാൻ ഇതൊക്കെ ഇവിടെ പറയുന്നത്.

എല്ലാ മനുഷ്യന്മാർക്കും അവരുടേതായ വേദനകൾ ഉണ്ടാകും. എന്നാൽ പലരും ചിന്തിക്കുന്നത് പാവപ്പെട്ടവന് മാത്രമേ ഇത്തരം വിഷമങ്ങൾ ഒക്കെ ഉണ്ടാകു എന്നാണു. എന്നാൽ അങ്ങനെയല്ല. മനസ്സിന്റെ വിഷമത്തിൽ പാവപ്പെട്ടവൻ, പണക്കാരൻ അങ്ങനെയൊന്നും ഇല്ല. അടി കിട്ടിയാൽ ആരായാലും തകർന്നുപോകും. എനിക്ക് ഒരുപാട് ഫാന്‍സോ, സുഹൃത്തുക്കളോ വേണ്ട. പക്ഷെ ആത്മാര്‍ത്ഥമായ കുറച്ച് സൂഹൃത്തുക്കള്‍ മതി. വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലും എല്ലാം എനിക്ക് ഒരുപാട് അടികൾ കിട്ടിയിട്ടുണ്ട്. അത് കൂടാതെ അപകടവും ഉണ്ടായിട്ടുണ്ട്. അതിനൊപ്പം ഒറ്റപ്പെടുകയും ചെയ്തുവെന്നും ബാല പറഞ്ഞു. മാത്രവുമല്ല  മേഖലയിൽ നിന്ന് പുറത്താക്കാൻ ഒരു ഗ്യാങ് വലിയ രീതിയിൽ ശ്രമിച്ചിരുന്നു. എന്നാൽ അവിടെയും നല്ലവരായ ചിലർ എനിക്ക് സഹായത്തിനുണ്ടായിരുന്നു.