മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ,അപകടമുണ്ട് ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷ, ബാല  

ഏകദേശം ഒരുമാസമായി നടൻ ബാല ഹോസ്പിറ്റലിൽ ആണ്, കടുത്ത ചുമയും, വയറുവേദനയും തുടര്ന്നാണ് താരത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യ്തത്. കരൾ സംബന്ധമായ അസുഖം ആയതുകൊണ്ട് ഉടൻ തന്നെ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയൻ ആക്കും എന്നായിരുന്നു…

ഏകദേശം ഒരുമാസമായി നടൻ ബാല ഹോസ്പിറ്റലിൽ ആണ്, കടുത്ത ചുമയും, വയറുവേദനയും തുടര്ന്നാണ് താരത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യ്തത്. കരൾ സംബന്ധമായ അസുഖം ആയതുകൊണ്ട് ഉടൻ തന്നെ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയൻ ആക്കും എന്നായിരുന്നു , എന്നാൽ ഇനിയും തനറെ ശസ്ത്രക്രിയക്ക് മൂന്ന് ദിവസത്തിനുള്ളിൽ നടക്കും എന്നാണ് ബാല ഇപ്പോൾ ഹോസ്പിറ്റലിൽ നിന്നുള്ള ഒരു വീഡിയോയിൽ പറയുന്നത്.  തന്റെ രണ്ടാം വിവാഹ വാർഷികത്തിനു പങ്കുവെച്ച വീഡിയോയിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.

തന്റെ അസുഖം ഭേദമാകാൻ പ്രാര്ഥിച്ചവരോട് നന്ദി പറയുകയും ചെയ്യ്തു നടൻ. ഈ വീഡിയോയിൽ വളരെ ആത്മവിശ്വാസത്തോടെ ആണ് ബാല കാര്യങ്ങൾ പറഞ്ഞിരുന്നത്, ഒരുപാടു നാളുകൾക്ക് ശേഷമാണ് ഞാൻ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത്, ഭാര്യ എലിസബത്തിന്റെ നിർബന്ധ പ്രകാരം ആണ് വന്നത്. മൂന്നു ദിവസത്തിനുള്ളിൽ സര്ജറി ഉണ്ടാകും.

അപകടം ഉണ്ട് എങ്കിലും പ്രതീക്ഷയിൽ ആണ്. അതിജീവിക്കാമെന്നു പ്രതീഷിക്കുന്നു, പോസ്റ്റിവായി മാത്രമാണ് ഇപ്പോൾ ചിന്തിച്ചിരിക്കുന്നത്, എനിക്ക് വേണ്ടി എല്ലാവരും പ്രാര്ഥിക്കണ൦, എന്നും നടൻ പറഞ്ഞു, ആശുപത്രീയിൽ നിന്നുമാണ് രണ്ടാം വിവാഹ വാർഷികത്തിന്റെ കേക്ക് മുറിച്ചത്, ഇനിയും അടുത്ത വര്ഷം ആദ്യ വിവാഹ വര്ഷം പോലെ ആഘോഷിക്കുമെന്നും ഭാര്യ എലിസബത്ത് പറയുന്നു.