പാട്ടുപാടി ബാല, ഡ്രംസ് വായിച്ച് എലിസബത്ത്, വൈറലായി ദമ്പതികളുടെ വീഡിയോ

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട്…

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ പെട്ടന്നാണ് ബാലയും അമൃതയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്. വെറും ഗോസിപ്പുകൾ മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകർ വാർത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഒടുവിൽ തങ്ങൾ വേർപിരിയാൻ പോകുന്നുവെന്നും ഇരുവരും തുറന്നു പറയുകയായിരുന്നു.ഇപ്പോള്‍ ബാലയും അമൃതയും ഔദ്യോഗികപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിരിക്കുകയാണ്.


ഇവരുടെ ഏക മകള്‍ അവന്തിക അമൃതയ്‌ക്കൊപ്പമാണ് താമസം. തങ്ങളുടെ വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ ഇരുവരും ഇത് വരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇതിന്റെ കാരണമായി പല തരത്തിലുള്ള ഗോസിപ്പുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും അതിനോട് ഇത് വരെ പ്രതികരിച്ചിട്ടില്ല. ബാലയും മകളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇവയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ബാല രണ്ടാമത് വിവാഹിതനായത്, വിവാഹശേഷം ഭാര്യക്കൊപ്പമുള്ള ഓരോ സന്തോഷകരമായ നിമിഷങ്ങള്‍ പങ്കുവെച്ചു കൊണ്ടിരിക്കുകയാണ് നടന്‍ ബാല. ഇപ്പോഴിതാ എലിസബത്ത് ഡ്രംസ് വായിക്കുന്ന വീഡിയോ ആണ് ബാല പോസ്റ്റ് ചെയ്തത്. ബാലാ ഒരു തമിഴ് പാട്ട് പാടുന്നതും അതിന് ഡ്രം കിറ്റില്‍ താളം പിടിക്കാന്‍ ശ്രമിക്കുന്ന എലിസബത്തും ആണ് വീഡിയോയില്‍ ഉള്ളത് . എന്നാല്‍ ബാലയുടെ പാട്ടിനൊപ്പം തന്നെ ഡ്രംസ് വായിക്കാന്‍ എലിസബത്ത് കുറച്ച് പാടുപെടേണ്ടിവന്നു. എങ്കിലും തന്നെ കൊണ്ട് ആവുന്ന വിധം ഒക്കെ വായിച്ച് ഒപ്പിച്ചിട്ടുണ്ട് എലിസബത്ത് . ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആണ്.എന്റെ അച്ഛന്റെ ആഗ്രഹം പോലെയാണ് എനിക്ക് കിട്ടിയ ഭാര്യ എന്ന് ബാല പറഞ്ഞിരുന്നു.

മുന്‍പൊക്കെ അദ്ദേഹം പറഞ്ഞത് നീയൊരു ഡോക്ടര്‍ പെണ്ണിനെ കെട്ടണം എന്നായിരുന്നു. അതുപോലെ തന്നെ അച്ഛന്‍ ആഗ്രഹിച്ചത് തന്നെ സംഭവിച്ചു. പ്രണയം മാത്രമല്ല ജീവിതത്തില്‍ വേണ്ടത്.എലിസബത്തിന്റെ അച്ഛന്‍ എന്റെ അച്ഛനെ പോലയൊണ്. എന്നാണ് ബാല പറയുന്നത്.