നടന് ബാലയും യൂടൂബര്‍ ചെകുത്താന് എന്ന അജു അലക്സുമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. അജുവിന്റെ റൂമിലെത്തി ബാല ഭീഷണിപ്പെടുത്തി ഇതോടെയാണ് വിവാദമാകുന്നത്. പിന്നീട് ബാലയ്ക്കെതിരെ പരാതിയുമായി അജു രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ വിവാദം മറ്റൊരു തലത്തിലെത്തിയിരിക്കുകയാണ്.
യൂട്യൂബര്‍ അജു അലക്സിനെതിരെ മാനനഷ്ടകേസ് നല്‍കിയിരിക്കുകയാണ് ബാല.
അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് കാട്ടിയാണ് അജു അലക്സിന് ബാല വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വീട് കയറി ആക്രമിച്ചെന്നത് തെറ്റായ പ്രസ്താവനയാണ്. ഇത് മൂന്ന് ദിവസത്തിനകം പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസ്.
അജു അലക്സിന്റെ ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നായിരുന്നു ബാലയ്ക്കെതിരെയുള്ള പരാതി. ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. പരാതിയില്‍ ബാലയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതി നല്‍കിയത്. സംഭവസമയത്ത് അജു റൂമില്‍ ഇല്ലായിരുന്നു. എന്നാല്‍ അജുവിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തോക്കുമായി പോയി ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബാല വ്യക്തമാക്കിയിരുന്നു.
മാത്രമല്ല, അജുവിന്റെ ലക്ഷ്യം വിലപേശി കാശ് നേടുകയെന്നാണ്. ബാലയെ മനപൂര്‍വ്വം നാണംകെടുത്തുകയാണ് അജുവിന്റെ ലക്ഷ്യം. ബാലയാണ് സംഭവം കോംപ്രമൈസ് ആക്കേണ്ടത്. കാരണം ബാലയാണ് പ്രതിയെന്നും അജു, സന്തോഷ് വര്‍ക്കിയോട് പറയുന്ന വീഡിയോയും ബാല പങ്കുവച്ചിട്ടുണ്ട്.
പ്രമുഖ താരങ്ങളെ ആക്ഷേപിച്ചതിന് സന്തോഷ് വര്‍ക്കിയെ കൊണ്ട് മാപ്പ് പറയിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ബാല സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. മാപ്പ് പറയിക്കാന്‍ ബാല കോടതിയാണോ എന്നു ചോദിച്ച് അജു അലക്സും വീഡിയോ പുറത്തിറക്കി. ഇതിന് പിന്നാലെയാണ് അജു അലക്സിനെതിരെ ബാല രംഗത്തുവരുന്നത്.