‘എലിസബത്ത് എന്നേക്കും എന്റേത്’!! ഭാര്യ തിരിച്ചെത്തിയ സന്തോഷം പങ്കിട്ട് ബാല

താരങ്ങളുടെ കുടുംബജീവിതം എപ്പോഴും മാധ്യമശ്രദ്ധ നേടുന്നതാണ്. അത്തരത്തില്‍ വളരെയധികം വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് നടന്‍ ബാല. അടുത്തിടെയാണ് താരത്തിന്റെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വാര്‍ത്തയായത്. താരം തന്നെയാണ് അത്തരത്തില്‍ വീഡിയോ പങ്കുവച്ചിരുന്നതും. മാത്രമല്ല ഏറെ നാളായി…

താരങ്ങളുടെ കുടുംബജീവിതം എപ്പോഴും മാധ്യമശ്രദ്ധ നേടുന്നതാണ്. അത്തരത്തില്‍ വളരെയധികം വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് നടന്‍ ബാല. അടുത്തിടെയാണ് താരത്തിന്റെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വാര്‍ത്തയായത്. താരം തന്നെയാണ് അത്തരത്തില്‍ വീഡിയോ പങ്കുവച്ചിരുന്നതും. മാത്രമല്ല ഏറെ നാളായി എലസബത്തിനെ കാണാത്തതും അസ്വാരസ്യങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഇതോടെ എലിസബത്തുമായി നടന്‍ വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു.

ബാല ഒരു വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളായിരുന്നു വാര്‍ത്തകളുടെ ആധാരം. എലിസബത്തുമായി ഡിവോഴ്സ് ആകുന്നുവെന്ന തരത്തില്‍ തന്നെയായിരുന്നു ബാല ആ വീഡിയോയില്‍ സംസാരിച്ചത്. കുടുംബജീവിതം വീണ്ടും പരാജയപ്പെട്ടു എന്നായിരുന്നു താരം പങ്കുവച്ചത്. വാര്‍ത്ത വലിയ ശ്രദ്ധ നേടിയതോടെ ഈ വീഡിയോ ബാല ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ തങ്ങള്‍ ഡിവോഴ്സ് ആയോ എന്ന കാര്യത്തില്‍ ഇരുവരും വ്യക്തമായ മറുപടി പറഞ്ഞിരുന്നില്ല. എലിസബത്തും സോഷ്യല്‍മീഡിയയില്‍ സജീവമാകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഭാര്യ എലിസബത്ത് തിരിച്ചെത്തിയ സന്തോഷമാണ് ബാല പങ്കുവച്ചത്.
എലിസബത്തിനൊപ്പമുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് ബാല.
എലിസബത്ത് എന്നേക്കും എന്റേതാണ് എന്ന തലക്കെട്ടോടെയാണ് ഭാര്യ തിരിച്ച് വന്ന സന്തോഷം ബാല പങ്കുവച്ചത്. ബാലയുടെ കൂളിങ് ഗ്ലാസ് ധരിച്ച് എലിസബത്ത് നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഇരുവരുടേയും വീഡിയോ ഇതിനോടകം വൈറലായിമാറി.

വളരെ നാളുകള്‍ക്ക് ശേഷമാണ് ബാലയുടെ വീഡിയോയില്‍ എലിസബത്തും എത്തുന്നത്. എലിസബത്ത് പോയപ്പോള്‍ തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയെന്നോണമാണ് ബാല വീണ്ടും എലിസബത്തിനൊപ്പം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.