എത്ര വയസായി, ബാലയുടെ ചോദ്യം കേട്ട് കള്ളച്ചിരിയോടെ അമ്മ

തമിഴ്‌നാടാണ് സ്വദേശമെങ്കിലും ബാലയെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. കളഭം എന്ന ചിത്രമായിരുന്നു ബാലയുടെ തുടക്കം. പിന്നീട് ഒരുപാട് മലയാള ചിത്രങ്ങളിലൂടെയാണ് ബാല മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയത്. പിന്നണി ഗായിക അമൃത സുരേഷുമായുള്ള വിവാഹം പരാജയത്തിലേക്ക്…

തമിഴ്‌നാടാണ് സ്വദേശമെങ്കിലും ബാലയെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. കളഭം എന്ന ചിത്രമായിരുന്നു ബാലയുടെ തുടക്കം. പിന്നീട് ഒരുപാട് മലയാള ചിത്രങ്ങളിലൂടെയാണ് ബാല മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയത്. പിന്നണി ഗായിക അമൃത സുരേഷുമായുള്ള വിവാഹം പരാജയത്തിലേക്ക് ആയെങ്കിലും ബാല കേരളം വിട്ട് പോയില്ല.


മലയാളിയെ തന്നെ വീണ്ടും രണ്ടാം വിവാഹം കഴിച്ച ബാല ഇപ്പോള്‍ ഏറെ സന്തോഷവാനായാണ് അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം താമസിക്കുന്നത്. ഇതിനിടെ ബാല വീണ്ടും അച്ഛനാകാന്‍ പോകുന്നുവെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.
ഇപ്പോഴിതാ അമ്മയുടെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോകളും ചിത്രങ്ങളുമാണ് ബാല പുറത്ത് വിട്ടിരിക്കുന്നത്.


അമ്മ കേക്ക് മുറിച്ച് ബാലക്കും എലിസബത്തിനും നല്‍കുന്ന വീഡിയോയും നടന്‍ പങ്കുവെച്ചു. കാശ് പ്രശസ്തി ബംഗ്ലാവ് കാര്‍ എന്നിവയെ ക്കാളും തനിക്ക് സന്തോഷം ലഭിക്കുന്നത് അമ്മയില്‍ നിന്നാണ് എന്നാണ് ബാല പറയുന്നത്. അമ്മയ്ക്ക് മധുരം നല്‍കി കൊണ്ട് എത്ര വയസ്സ് ആയി എന്ന് ബാല ചോദിക്കുമ്പോള്‍ ഒരു കള്ളച്ചിരിയാണ് അമ്മ മറുപടിയായി കൊടുത്തത്.