Monday, February 6, 2023
HomeFilm Newsഭാര്യയ്ക്കായി രുചികരമായ ഭക്ഷണം തയ്യാറാക്കി ബാല!!! 'അടിപൊളി' എന്ന് എലിസബത്തും

ഭാര്യയ്ക്കായി രുചികരമായ ഭക്ഷണം തയ്യാറാക്കി ബാല!!! ‘അടിപൊളി’ എന്ന് എലിസബത്തും

ഷെഫീക്കിന്റെ സന്തോഷം തിയ്യറ്ററിലോടുമ്പോള്‍ പ്രിയതമ എലിസബത്തിനൊപ്പം ജീവിതം ആഘോഷമാക്കുകയാണ് നടന്‍ ബാല. മാസങ്ങള്‍ നീണ്ട അനിശ്ചിതത്തിനൊടുവില്‍ താരം സന്തോഷകരമായ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഷെഫീക്കിന്റെ സന്തോഷം സിനിമയിലെ ‘അമീറിക്ക’ എന്ന കഥാപാത്രമായാണ് ബാല എത്തിയത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ബാല മലയാള സിനിമയിലേക്ക് എത്തുന്നത്.

ഭാര്യ ഡോ: എലിസബത്ത് ഉദയനൊപ്പമാണ് ഷെഫീക്കിന്റെ സന്തോഷം ആദ്യ ദിവസം ഷോ കാണാന്‍ എത്തിയത്. ആ വീഡിയോ സോഷ്യലിടത്ത് വൈറലായിരുന്നു. പിരിഞ്ഞു എന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചവേളയിലാണ് ബാല എലിസബത്തിന്റെ കൈപിടിച്ച് തിയ്യറ്ററിലെത്തിയത്. ശേഷം എന്റെ എലിസബത്ത് എന്റേതു മാത്രം എന്ന് പറഞ്ഞ് ഒരു ഡാന്‍സ് വീഡിയോയും ബാല പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ ബാല ഭാര്യക്ക് രുചികരമായ ഭക്ഷണം തയ്യാറാക്കി നല്‍കിയിരിക്കുകയാണ്. വിഭവം തയ്യാറാക്കി ഒരു പ്‌ളേറ്റിലാക്കി മേശപ്പുറത്തു വച്ച ശേഷമാണ് ബാല എലിസബത്തിനെ വീഡിയോയിലേക്ക് ക്ഷണിച്ചത്. ഭക്ഷണം കൈകൊണ്ടു എടുക്കാന്‍ പോലും എലിസബത്തിനെ അനുവദിക്കാതെ, ബാല ബ്രെഡിനുള്ളില്‍ പൊതിഞ്ഞ് അത് എലിസബത്തിനു നേരെ നീട്ടുകയായിരുന്നു.

എലിസബത്തിനെ ചേര്‍ത്തുപിടിച്ച് അത് വായിലേക്ക് നല്‍കി.ഭക്ഷണം എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോള്‍ ‘അടിപൊളി’ എന്ന് എലിസബത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.

ബ്രെഡിനൊപ്പം ബാല വിളമ്പിയ വിഭവം ചിക്കനോ മഞ്ചൂരിയനോ അല്ല. ബ്രെയ്ന്‍ ഫ്രൈ ആണ് ബാല തയ്യാറാക്കിയത്.പെപ്പര്‍ ബ്രെയ്ന്‍ ഫ്രൈ എന്നാണ് വിഭവത്തിന്റെ പേര് എന്ന് ബാല പ്രത്യേകം പറഞ്ഞു.എന്തായാലും നല്ലൊരു കുക്ക് ആണ് താനെന്നു ബാല വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Related News