തനിക്കെതിരെ നടക്കുന്ന വ്യാജ വാർത്തകൾക്കും സൈബർ ആക്രമണങ്ങൾക്കും എതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നടൻ ബാല. ഇതിവിടെ നിർത്തിക്കോണം ഇനി മേലിൽ ആവർത്തിക്കരുത് എന്നാണ് ബാല പറഞ്ഞിരിക്കുന്നത്. വളരെ വിഷമത്തോടെ ആണ് അദ്ദേഹം ലൈവിൽ വന്നിരിക്കുന്നത്. ബാലയുടെ വാക്കുകൾ ഇങ്ങനെ, എന്റെ അച്ഛൻ തീരെ സുഖമില്ലാതെ ഇരിക്കുകയാണ് ചെന്നൈ ലോക്കഡൗണിൽ ആണ് അച്ഛനും അമ്മയും. അവർ താമസിക്കുന്ന സ്ഥലത്ത് ഒക്കെ കോവിഡ് രോഗികൾ ഉണ്ട്. എനിക്ക് ഇവിടെ നിന്നും അവരുടെ അടുത്തേക്ക് പോകുവാൻ സാധിക്കുന്നില്ല. അമ്മയെ ഫോണിൽ കൂടി വിളിച്ചാണ് ഞാൻ വിശേഷങ്ങൾ തിരക്കുന്നത്.
വളരെ മോശം മാനസികാവസ്ഥയിൽ കൂടിയാണ് ഞാൻ കടന്നു പോകുന്നത്. ഇതിനിടക്കാണ് ഞാൻ ഇന്നലെ ഒരു വ്യാജ വാർത്ത കണ്ടത്, ഞാൻ വീണ്ടും വിവാഹം കഴിക്കാൻ പോകുന്നു എന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. ഇങ്ങനൊക്കെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്ക് എന്താണ് കിട്ടുന്നത്. നിങ്ങൾക്ക് കാശാണ് വേണ്ടതെങ്കിൽ ഞാൻ തരാം, പലതും പുറത്ത് പറയാതെ ഞാൻ ഇരിക്കുകയാണ്. അതൊക്കെ ഞാൻ പുറത്ത് പറഞ്ഞാൽ ആരും അതൊന്നും വിശ്വസിക്കുന്നില്ല.അതൊക്കെ കാലം തെളിയിക്കും. ഞാൻ ഇതുവരെ നിങ്ങളോട് ഇങ്ങനെ ദേഷ്യപ്പെട്ട് ഒന്നും സംസാരിച്ചിട്ടില്ല, അത്രയ്ക്ക് സഹിക്കെട്ടിട്ടാണ് ഞാൻ ഇപ്പോൾ ഇത് പറയുന്നത് എന്ന് ബാല വ്യക്തമാക്കുന്നു.
വീഡിയോ കാണാം
https://www.facebook.com/ActorBalaOfficial/videos/274825797100404/?t=2
