അച്ഛനും മകളും തമ്മിലുള്ള സ്‌നേഹം മറ്റുള്ളവര്‍ക്ക് മനസ്സിലാകില്ല; ബാല

കഴിഞ്ഞ ദിവസം മകള്‍ അവന്തികയ്ക്ക് ഒപ്പം ഓണം ആഘോഷിക്കുന്നതിന്റെ വീഡിയോ ബാല പുറത്തുവിട്ടിരുന്നു. ഇതുവരെ ആഘോഷിച്ചതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത് എന്ന തലക്കെട്ടോടെയാണ് മകള്‍ക്കൊപ്പമുള്ള വീഡിയോ താരം പങ്കുവച്ചത്. എന്നാല്‍, പ്രതീക്ഷിച്ചതിന് വിപരീതമായി…

കഴിഞ്ഞ ദിവസം മകള്‍ അവന്തികയ്ക്ക് ഒപ്പം ഓണം ആഘോഷിക്കുന്നതിന്റെ വീഡിയോ ബാല പുറത്തുവിട്ടിരുന്നു. ഇതുവരെ ആഘോഷിച്ചതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത് എന്ന തലക്കെട്ടോടെയാണ് മകള്‍ക്കൊപ്പമുള്ള വീഡിയോ താരം പങ്കുവച്ചത്.

എന്നാല്‍, പ്രതീക്ഷിച്ചതിന് വിപരീതമായി വീഡിയോയ്ക്ക് നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മകള്‍ അവന്തികയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച്‌ കൊണ്ടാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. ബാലയ്‌ക്കൊപ്പം മകള്‍ സന്തോഷവതിയല്ലെന്നും അമ്മ അമൃതയെ ആണ് അവന്തികയ്ക്ക് ഇഷ്ടമെന്നും ആരോപണങ്ങള്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിമര്‍ശകര്‍ക്ക് മറുപടിയുമായി മകള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചത്. മൂവരും ഒരുമിച്ചുള്ള വീഡിയോ കണ്ടവര്‍ കുഞ്ഞിന് വേണ്ടി ബാലയും അമൃതയും ഒരുമിക്കണമെന്നാണ് പറയുന്നത്.

ബാലയുടെ വാക്കുകൾ;

‘യഥാര്‍ഥ സത്യം ഇതാ. ഈ വീഡിയോ ഇന്നേ വരെ ഞാന്‍ ആരെയും പുറത്തുകാണിച്ചിട്ടില്ല. ഒരച്ഛനും മകളും തമ്മിലുള്ള സ്‌നേഹത്തിന്റെ ഭാഷയുണ്ട്, അത് മറ്റുള്ളവര്‍ക്ക് മനസിലാകണമെന്നില്ല. എന്റെ മകളുടെ സന്തോഷത്തെ പറ്റി ചിന്തിക്കുന്ന ഒരുപാട് നല്ല മനസ്സുകള്‍ ഇവിടെയുള്ളതിനാലാണ് ഞാന്‍ ഈ വിഡിയോ ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. ഞാന്‍ പ്രാര്‍ത്ഥിക്കുന്ന ദൈവത്തോടും, ഞാന്‍ വിശ്വസിക്കുന്ന നിയമത്തോടും എന്റെ ആരാധകരോടും സുഹൃത്തുക്കളോടും, നിരുപാധികമായി എന്നെ സ്‌നേഹിക്കുന്നവര്‍ക്കും നന്ദി പറയുന്നു. ഞാനെന്റെ മകളുടെ അച്ഛനാണ്, അവള്‍ എന്നും എപ്പോഴും സന്തോഷവതിയായിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും. നന്ദി നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.’

https://www.facebook.com/ActorBalaOfficial/videos/632586517271146/?t=17