Home Film News ഭാര്യ എലിസബത്തിന്റെ മുഖം മറച്ചുകൊണ്ടുള്ളബാലയുടെ പുതിയ വീഡിയോ വൈറൽ 

ഭാര്യ എലിസബത്തിന്റെ മുഖം മറച്ചുകൊണ്ടുള്ളബാലയുടെ പുതിയ വീഡിയോ വൈറൽ 

സോഷ്യൽ മീഡിയിൽ സജീവമായ താര ദമ്പതികൾ ആണ് നടൻ ബാലയും ഭാര്യ എലിസബത്തും, എന്നാൽ ഇപ്പോൾ നടൻ ബാല പങ്കുവെച്ച പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്.ഭാര്യ എലിസബത്തിന്റെ മുഖം  മറച്ചുവെച്ചു കൊണ്ടു  കുറച്ചു ഫോട്ടോകൾ ചേർത്തുള്ള  ഒരു വീഡിയോ.ഇടക്ക് ഭാര്യ എലിസബത്തുമായി അകന്നു കഴിയുന്ന ബാലഎന്നുള്ള വാർത്തകൾ എത്താറുണ്ട്, എന്നാൽ ഇപ്പോൾ ‘സ്നേഹം സ്നേഹമാണ്’ എന്ന് തലക്കെട്ട് നൽകി ബാല കുറച്ചു ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ  പോസ്റ്റ് ചെയ്യ്തിരിക്കുകയാണ്

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. എന്തിനാണ് എലിസബത്തിനെ ഇരുട്ടില്‍ മറച്ചത് . ശരിക്കും വേർപിരിഞ്ഞോ സംഭവിച്ചതെന്ത് എന്നാണ്  ചിലർ ചോദിക്കുന്നത് . വേർപിരിഞ്ഞെങ്കിൽ പിന്നെ എന്തിന് ലൗ എന്ന ഹാഷ് ടാഗോടെ വീഡിയോ പങ്കിടണം എന്ന് ചോദിക്കുന്നുണ്ട്  മുകളിൽക്കണ്ട ചിത്രത്തിൽ ബാല തനിച്ചല്ല എന്ന് കണ്ടാൽ മനസിലാകുമെന്നും അവർ പറയുന്നുണ്ട്

കരൾ രോഗം ബാധിച്ച് ഗുരുതരമായ അവസ്ഥയിൽ ബാല ആശുപത്രിയിൽ കഴിഞ്ഞപ്പോഴും ബാലയ്ക്കൊപ്പം തന്നെയായിരുന്നു എലിസബത്ത്. എന്നാൽ ഇതിന് ശേഷം പിന്നീട് എലിസബത്തിനേയും ബാലയേയും ആരാധകർ ഒരുമിച്ച് കണ്ടിട്ടില്ല. ഇതോടെ ഇരുവരും വേർപിരിഞ്ഞോയെന്നുള്ള അഭ്യൂഹങ്ങൾവന്നിരുന്നു , ഇപ്പോൾ അത് ശക്തിപ്പെടുത്തുന്ന രീതിയിലാണ് ഈ വീഡിയോയും

 

Exit mobile version