പ്രതിഫലം പോലും തരാതെ ഉണ്ണിമുകുന്ദൻ പറ്റിച്ചു ആരോപണവുമായി ബാല!!

നടൻ ഉണ്ണിമുകുന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി  ബാല. ഉണ്ണിമുകുന്ദൻ നിർമിച്ച ‘ഷെഫീഖിന്റെ സന്തോഷം’ എന്ന ചിത്രത്തിൽ ബാലയും ഒരു വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഉണ്ണി മുകുന്ദൻ  തന്നെ വഞ്ചിച്ചിരിക്കുന്നു എന്നുള്ള ആരോപണവുമായി എത്തുകയാണ് ബാല.…

നടൻ ഉണ്ണിമുകുന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി  ബാല. ഉണ്ണിമുകുന്ദൻ നിർമിച്ച ‘ഷെഫീഖിന്റെ സന്തോഷം’ എന്ന ചിത്രത്തിൽ ബാലയും ഒരു വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഉണ്ണി മുകുന്ദൻ  തന്നെ വഞ്ചിച്ചിരിക്കുന്നു എന്നുള്ള ആരോപണവുമായി എത്തുകയാണ് ബാല. ഈ ചിത്രത്തിലെ സ്ത്രീകൾക്ക് മാത്രം പൈസ കൊടുക്കുകയും സംവിധായകൻ ഉള്പെടയുള്ളവരെ ഉണ്ണി പറ്റിച്ചിരിക്കുവാണെന്നാണ് നടൻ ബാല പറയുന്നത്. ഈ  ചിത്രം സംവിധാനം ചെയ്യ്തത് അനൂപ് പന്തളം. എന്നാൽ ഉണ്ണി മുകുന്ദൻ നിർമിച്ച ഈ ചിത്രം കഴിഞ്ഞ മാസം 25 നെ ആയിരുന്നു തീയറ്ററിൽ എത്തിയത്.

ഈ  ചിത്രത്തിൽ കോമഡി വേഷം ആയിരുന്നു ബാല ചെയ്യ്തതും, ചിത്രം തീയിട്ടറുകളിൽ നല്ല രീതിയിലുള്ള പ്രേക്ഷക പ്രതികരണം നേടിയിരുന്നു, ഈ ചിത്രത്തിൽ തന്നെ ഉണ്ണി ആണ് ക്ഷണിച്ചതെന്നും മുൻപ് പറഞ്ഞിരുന്നു. എന്നാൽ സിനിമയിൽ അഭിനയിച്ച സ്ത്രീ കഥാപാത്രങ്ങൾക്കെലാം ഉണ്ണി പൈസ കൊടുത്തിരുന്നു, എന്നാൽ ചിത്രത്തിലെ സംവിധായകൻ ഉള്പെടുയുള്ള ആർക്കും തന്നെ പൈസ കൊടുക്കാതെ പറ്റിച്ചിരിക്കുവാണെന്നും ബാല പറയുന്നു.

സിനിമയുടെ ക്യാമറ മാൻ വഴിയാണ് താൻ ഈ വിവരം അറിഞ്ഞതെന്നും ബാല പറയുന്നു. ബാല പറയുന്നത് ക്യാമറമാനെ വിളിച്ചപ്പോൾ അയാൾ പറയുന്നത് ഇതുവരെയും പൈസ കൊടുത്തിട്ടില്ല, സംവിധയകനും ഇത് തന്നെയാണ് പറയുന്നത്, എനിക്കും കിട്ടിയിട്ടില്ല. അപ്പോൾ പിന്നെ ആർക്കും ഒന്നും നൽകിയിട്ടില്ല എന്നാൽ സ്ത്രീ കഥപാത്രങ്ങൾക്കെല്ലാം പൈസ കൊടുത്തിട്ടുണ്ടെന്നു അറിഞ്ഞു, എന്നാൽ സിനിമ നല്ല ലാഭത്തിൽ ആണ് വിറ്റിരിക്കുന്നത് ബാല പറയുന്നു. ആർക്കും പൈസ കൊടുക്കാതെ അവൻ  ഒരു കോടി ഇരുപത്തഞ്ച് ലക്ഷം രൂപയുടെ കാർ വാങ്ങി, ഞാൻ ഈ വിവരം ഇടവേള ബാബു ചേട്ടനോട് പറഞ്ഞപ്പോൾ ഒരു പരാതി കൊടുക്കാൻ ആണ് പറയുന്നത് ബാല പറഞ്ഞു. ഇങ്ങനെ ചതി ചെയ്യ്ത ഉണ്ണിക്ക് നല്ല പ്രതിഫലം തന്നെ കിട്ടും ബാല പറയുന്നു.