എലിസബത്തിനെ ചേര്‍ത്ത് പിടിച്ച് ‘ഷെഫീക്കിന്റെ സന്തോഷം’കാണാന്‍ എത്തി ബാല

‘ഷെഫീക്കിന്റെ സന്തോഷം’ കാണാന്‍ പ്രിയതമ എലിസബത്തിനോടൊപ്പം തിയറ്ററിലെത്തി നടന്‍ ബാല. ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ബാലയും പ്രത്യക്ഷപ്പെടുന്നുണ്ട്. പതിവ് കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി…

‘ഷെഫീക്കിന്റെ സന്തോഷം’ കാണാന്‍ പ്രിയതമ എലിസബത്തിനോടൊപ്പം തിയറ്ററിലെത്തി നടന്‍ ബാല. ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ബാലയും പ്രത്യക്ഷപ്പെടുന്നുണ്ട്. പതിവ് കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി കോമഡി കഥാപാത്രമായാണ് ബാല ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. നവാഗതനായ അനൂപ് പന്തളം ആണ് ചിത്രത്തിന്റെ സംവിധാനം. ഉണ്ണി മുകുന്ദനാണ് ഷെഫീക്കായി എത്തുന്നത്. ആത്മീയ രാജന്‍, ദിവ്യ പിള്ള, മനോജ് കെ. ജയന്‍, ബാല, രാഹുല്‍ മാധവ്, ഷഹീന്‍ സിദ്ദീഖ്, സ്മിനു സിജോ, മിഥുന്‍ രമേശ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ജോസഫ്, കോള്‍ഡ് കേസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ആത്മീയയുടെ കരിയറിലെ മികച്ച വേഷമാണ്. പ്രേക്ഷകരില്‍ പുഞ്ചിരി നിറയ്ക്കുന്ന ചിത്രമായിരിക്കുമെന്നാണ് ആദ്യ സൂചനകള്‍ പുറത്തുവരുന്നത്.

ഗള്‍ഫില്‍ നിന്നും പാറത്തോട് എന്ന തന്റെ നാട്ടിലേക്കു മടങ്ങിയെത്തുന്ന സാധാരണക്കാരനായ ചെറുപ്പക്കാരനും അയാളുടെ ജീവിതത്തില്‍ പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് സിനിമ പറയുന്നത്.

പലപ്പോഴും തമാശയായി മാത്രം കാണുന്ന ഒരു ആരോഗ്യപ്രശ്‌നത്തെ പ്രാധാന്യം ഒട്ടും കുറയാതെ തന്നെ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. സിനിമയുടെ ട്രെയിലറിനും ടീസറുകള്‍ക്കും മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രത്തിലെ ‘ഖല്‍ബിലെ ഹൂറി’, ‘പൊന്‍പുലരികള്‍ പോരുന്നേ’ എന്നീ രണ്ടു പാട്ടുകളും പാടിയിരിക്കുന്നത്. ഉണ്ണിയുടെ അച്ഛനും ഈ സിനിമയിലൂടെ അഭിനയത്തിലേക്ക് ചുവടുവയ്ക്കുകയാണ്.

സംഗീത സംവിധാനം ഷാന്‍ റഹ്‌മാന്‍ ആണ്. ഛായാഗ്രഹണം എല്‍ദോ ഐസകാണ്. നൗഫല്‍ അബ്ദുല്ല എഡിറ്റിങ്ങും. ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് മംഗലത്ത്, മേക്കപ്പ് അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് അജി മസ്‌ക്കറ്റ്, അസോഷ്യേറ്റ് ഡയറക്ടര്‍ രാജേഷ് കെ.രാജന്‍, പ്രമോഷന്‍ കണ്‍സല്‍റ്റന്റ് വിപിന്‍ കുമാര്‍. ഡിസ്ട്രിബ്യൂഷന്‍ ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്യാം കാര്‍ത്തികേയന്‍, പിആര്‍ഒ എ.എസ്. ദിനേശ് എന്നിവരാണ് മറ്റ് അണിയറയിലുള്ളവര്‍.