രക്ഷിക്കാൻ ഇറങ്ങിയപ്പോൾ വടിവാള്‍ വീശി പോകാന്‍ പറഞ്ഞു; എനിക്ക് ഭീഷണി 2019 മുതലുണ്ട്. അതിനിടയ്ക്ക് മധ്യസ്ഥ ചര്‍ച്ചയ്ക്കും ആളുവന്നു – സോബി പറയുന്നു

ബാലഭാസ്കറിന്റെ മരണം കഴിഞ്ഞു രണ്ടു വര്ഷം പിന്നിട്ടിട്ടും മരണത്തിലെ ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്. ബാലഭാസ്കർ മരണപ്പെട്ട ദിവസം മുതൽ കുടുംബത്തിലെ ചിലർ ഇതൊരു കൊലപാതകം തന്നെ ആണെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ സ്വർണക്കടത്ത് കേസിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നപ്പോൾ ബാലുവിന്റെ മരണം ഇതുമായി ബന്ധമുണ്ട് എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അന്ന് അപകടസ്ഥലത്ത് അവിചാരിതമായി എത്തിയ കലാഭവന്‍ സോബി പറയുന്നത് ഇങ്ങനെ:

അന്ന് ഞാൻ ചാലക്കുടിയില്‍നിന്ന് തിരുനല്‍വേലിയിലേക്കുള്ള യാത്രയിലായിരുന്നു. പന്ത്രണ്ടരയോടെ ഉറക്കം വന്നതിനെത്തുടര്‍ന്ന് മംഗലപുരത്ത് വണ്ടി നിര്‍ത്തി ഉറങ്ങാന്‍ തുടങ്ങി, വെളുപ്പിനെ ഏകദേശം 3.15 ആയപ്പോള്‍ ഒരു വെള്ള സ്കോര്‍പ്പിയോയില്‍ കുറച്ചു പേര്‍ വന്നിറങ്ങി. അതുകഴിഞ്ഞ് നീല സ്കോര്‍പ്പിയോ വന്ന് മരത്തില്‍ ഇടിച്ചു.

ആ സമയത്ത് ഒരാള്‍ സ്കോര്‍പ്പിയോയുടെ ഗ്ലാസ് അടിച്ച്‌ പൊട്ടിക്കുന്നത് കണ്ടു. വീണ്ടും ഒരു സ്കോര്‍പ്പിയോ വന്നു.അവിടെ പത്തുപന്ത്രണ്ടു ആളുകൾ ഉണ്ടായിരുന്നു. അവിടെ നിൽക്കുന്നത് നല്ലതല്ല എന്ന് തോന്നി ഞാൻ വണ്ടിയെടുത്ത് സ്ഥലം വിട്ടു. തിരുവനന്തപുരം ഭാഗത്തുനിന്ന് ഒരു വണ്ടി അതിവേഗം വരുന്നത് കണ്ടു. വണ്ടിയേതാണെന്നുപോലും മനസ്സിലാകാത്ത തരത്തിലായിരുന്നു പോക്ക്. ഏകദേശം ഒന്നര കിലോമീറ്റര്‍ കടന്നപ്പോള്‍ ബാലഭാസ്കറിന്റെ വാഹനാപകടം നടന്ന സ്ഥലത്തെത്തി. ഒരു നീല വണ്ടി മറിഞ്ഞുകിടക്കുന്നതായി കണ്ടു. എന്താണെന്നു നോക്കാൻ വേണ്ടി ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങാൻ ശ്രമിച്ചു.

അപ്പോൾ കുറെ ആളുകൾ വന്നു എന്റെ വണ്ടിയുടെ ഡോർ അടക്കുകയും ബോണറ്റില്‍ അടിക്കുകയും വടിവാളുകൊണ്ടുവന്ന് ആക്രോശിക്കുകയും വിട്ടുപോകാന്‍ പറയുകയും ചെയ്തത്. അന്നവിടെ കണ്ട ചില മുഖങ്ങൾ ഇപ്പോഴും എന്റെ ഓർമ്മയിൽ ഉണ്ട്.  അപ്പോൾ ഞാൻ വണ്ടിയെടുത്തപ്പോൾ ഇടതുവശത്ത് കൂടി ഒരു പയ്യന്‍ ഓടി പോകുന്നതും വലത്തുവശത്ത് ഒരാള്‍ (തടിച്ച ഒരാള്‍) ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നതും ഞാൻ കണ്ടിരുന്നു. ഈ കാര്യങ്ങൾ ഒക്കെ ഞാൻ മാനേജർ തമ്പിയോട് പറഞ്ഞിരുന്നു.

അപ്പോൾ കുറച്ചുകഴിഞ്ഞ് ആറ്റിങ്ങല്‍ സിഐ വിളിക്കുമെന്നു പറഞ്ഞു. ഫോണ്‍ വയ്ക്കുന്നതിന് മുന്‍പ് ഇത് ആരോടും പറയേണ്ട, പബ്ലിസിറ്റിയാക്കേണ്ട, ഞങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞു. ആറ്റിങ്ങല്‍ സിഐയും വിളിച്ചില്ല, ആരും വിളിച്ചില്ല. 2019 മുതൽ എനിക്ക് വധ ഭീഷണി ഉണ്ട്. ചിലർ ഇടക്ക് മധ്യസ്ഥ ചര്‍ച്ചയ്ക്കും വന്നിരുന്നു. കണ്ട കാര്യങ്ങളിൽ ഒന്നും പ്രതികരിക്കരുത്, ഇനിയും മിണ്ടിയാൽ CBI ക്ക് മൊഴി കൊടുക്കാൻ ഞാൻ ഉണ്ടാകില്ല എന്ന് വരെ പറഞ്ഞു എന്ന് സോബി പറയുന്നു.

Krithika Kannan