സിനിമ ചെയ്യാമെന്ന് പറഞ്ഞിട്ട് നിവിൻ ഒഴിഞ്ഞു മാറുകയായിരുന്നു!

നടനായും സംവിധായകൻ ആയുമെല്ലാം കഴിവ് തെളിയിച്ച താരമാണ് ബാലചന്ദ്ര മേനോൻ. വർഷങ്ങൾ ആയി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ കൂടി നിരവധി  പുതുമുഖ താരങ്ങളെ സിനിമയിലേക്ക് കൊണ്ട്…

balachandra menon about nivin pauly

നടനായും സംവിധായകൻ ആയുമെല്ലാം കഴിവ് തെളിയിച്ച താരമാണ് ബാലചന്ദ്ര മേനോൻ. വർഷങ്ങൾ ആയി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ കൂടി നിരവധി  പുതുമുഖ താരങ്ങളെ സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്, ശോഭന, പാര്‍വതി, കാര്‍ത്തിക, ആനി, നന്ദിനി എന്നിവര്‍ ബാലചന്ദ്ര മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്. ബാലചന്ദ്ര മേനോൻ കൊണ്ട് വന്നിട്ടുള്ള നായികമാർ എല്ലാം തന്നെ മലയാള സിനിയമയിൽ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങൾ ആയി മാറിയിരുന്നു. നിരവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടാൻ ഈ താരങ്ങൾക്ക് എല്ലാം കഴിഞ്ഞു. ആ സമയത്ത് ബാലചന്ദ്ര മേനോനിൽ കൂടി സിനമായിലേക്ക് ഏതാണ് ആഗ്രഹിച്ചവരും ഏറെയാണ്. കാരണം അത് പോലെയുള്ള അവസരങ്ങൾ ആണ് ബാലചന്ദ്ര മേനോൻ കൊണ്ട് വന്നിട്ടുള്ള നായികമാർക്കെല്ലാം ലഭിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾ ആയി സംവിധാന രംഗത്ത് നിന്ന് വിട്ട് നിൽക്കുകയാണ് താരം. എന്നാൽ അഭിനയത്തിൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നും ഉണ്ട്. ഒരു അഭിമുഖത്തിൽ സിനിമ ചെയ്യാം എന്ന് തന്നോട് ഏറ്റിട്ട് പിന്നീട് സിനിമയിൽ നിന്ന് നിവിൻ പൊളി ഒഴിഞ്ഞു മാറിയതിന്റെ കുറിച്ച് തുറന്ന് പറയുകയാണ് ബാലചന്ദ്ര മേനോൻ. താൻ നിവിൻ പോളിക്ക് ഒക്കെ ഒരു ചിത്രം ചെയ്യാൻ തീരുമാനിച്ചു എന്നും എന്നാൽ അപ്പോൾ ഓക്കേ പറഞ്ഞിട്ട് പിന്നീട് നിവിൻ അതിൽ നിന്ന് ഒഴിഞ്ഞു മാറി എന്നുമാണ് ബാലചന്ദ്ര മേനോൻ പറഞ്ഞത്. ഇപ്പോഴത്തെ തലമുറയിലെ താരങ്ങൾക്ക് ഒപ്പം സിനിമ ചെയ്യാൻ എനിക്കും താൽപ്പര്യം ഉണ്ട്. അവർ ഒരു സിനിമയിൽ നിന്നും അടുത്ത സിനിമയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നും താരം പറയുന്നു.

യു ആർ ഇൻ ദി ക്യൂ എന്ന് കേൾക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ഒരാൾ ആണ് ഞാൻ. ഫോൺ വിളിക്കുമ്പോൾ പോലും അങ്ങനെ കേൾക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല. എന്റെ സിനിമ ചെയ്യാമെന്ന് സമ്മതിച്ച പോയ നിവിൻ, പതുക്കെ ഞാൻ അയക്കുന്ന മെസ്സേജുകൾക്ക് ഒന്നും മറുപടി തരാതെ ആയി. നിവിൻ സിനിമയിൽ നിന്ന് ഒഴിഞ്ഞു മാറിയെന്ന് തോന്നിയപ്പോഴാണ് ഞാൻ മറ്റൊരു സിനിമ ചെയ്യാൻ തീരുമാനിച്ചത്. അങ്ങനെ ആണ് ഞാൻ എന്നാലും ശരത് എന്ന സിനിമ ചെയ്യുന്നത്.