ലോകത്ത് ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ സ്വന്തമായി തിരക്കഥ എഴുതി സംവിധായകന് പിറന്നാൾ ആശംസകൾ!!

മലയാളചലച്ചിത്രരംഗത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. സ്വയം രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം അദ്ദേഹം…

മലയാളചലച്ചിത്രരംഗത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. സ്വയം രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ സമാന്തരങ്ങൾ എന്ന ചിത്രത്തിലെ ഇസ്മായിൽ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം അദ്ദേഹം നേടി.
ശിവശങ്കരപ്പിള്ളയുടെയും ലളിതാദേവിയുടെയും മകനായി 1954 ജനുവരി 11-ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലാണ് ബാലചന്ദ്രമേനോൻ ജനിച്ചത്. കൊല്ലം ഫാത്തിമ മാതാ കോളേജിൽ നിന്ന് പ്രീ-ഡിഗ്രിക്ക് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽഭൂഗർഭശാസ്ത്രത്തിൽ ബിരുദം നേടി.

ഫാസിൽ, പത്മരാജൻ എന്നീ സംവിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ശോഭന – ഏപ്രിൽ 18, പാർവതി – വിവാഹിതരേ ഇതിലേ ഇതിലേ, മണിയൻപിള്ള രാജു – മണിയൻ പിള്ള അഥവ മണിയൻ പിള്ള , കാർത്തിക – മണിച്ചെപ്പ് തുറന്നപ്പോൾ , ആനി – അമ്മയാണെ സത്യം, നന്ദിനി – ഏപ്രിൽ 19 എന്നിവർ മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്.ലോകത്ത് ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി എന്ന നിലയിൽ ((29 ചലച്ചിത്രങ്ങൾ) 2018-ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം ലഭിച്ച