ജീവിതത്തിലെ സന്തോഷദിനത്തെ കുറിച്ച് കുറിപ്പുമായി ബാലചന്ദ്ര മേനോന്‍..!

നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ തന്റെ മികവ് തെളിയിച്ച് കലാമൂല്യമുള്ള ഒരുപിടി നല്ല സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച വ്യക്തിയാണ് ബാലചന്ദ്ര മേനോന്‍. മലയാള സിനിമയില്‍ തന്റെ കൈയ്യൊപ്പ് പതിപ്പിച്ച ഈ കലാകാരന്റെ…

നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ തന്റെ മികവ് തെളിയിച്ച് കലാമൂല്യമുള്ള ഒരുപിടി നല്ല സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച വ്യക്തിയാണ് ബാലചന്ദ്ര മേനോന്‍. മലയാള സിനിമയില്‍ തന്റെ കൈയ്യൊപ്പ് പതിപ്പിച്ച ഈ കലാകാരന്റെ സിനിമകള്‍ സിനിമാ പ്രേമികള്‍ക്ക് അന്നും ഇന്നും പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ജീവിതത്തിലെ ഒരു സന്തോഷ ദിനത്തെ കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് ബാലചന്ദ്ര മേനോന്‍. തന്റെ വിവാഹ വാര്‍ഷികത്തെ കുറിച്ചുള്ള വിശേഷവും ആ ദിനത്തില്‍ നടന്‍ തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മെയ് 12നായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹ വാര്‍ഷികം. എത്രാമത്തെയാണെന്നോ , അതറിഞ്ഞു സുഖിക്കണ്ട … പതിറ്റാണ്ടുകള്‍ താണ്ടിയിരിക്കുന്നു എന്ന് മാത്രം അറിഞ്ഞാല്‍ മതി എന്നാണ് അദ്ദേഹം പറയുന്നത്. ഭാര്യയെ പേടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍; ഉണ്ടെങ്കിലും ഞാന്‍ സമ്മതിച്ചു തരില്ലെന്നും കാരണം ഞാന്‍ പുരുഷനാണെന്നും അദ്ദേഹം കുറിയ്ക്കുന്നു. തന്റെ ഇത്രനാളത്തെ ദാമ്പത്യ ജീവിതത്തെ അദ്ദേഹം കുറിപ്പിലൂടെ വിലയിരുത്തുന്നുമുണ്ട്..

പണ്ട് കാരണവന്മാര്‍ പറഞ്ഞിട്ടുള്ളത് പോലെ ‘ചട്ടീം കലവുമൊക്കെ പോലെ തട്ടീം മുട്ടീം അങ്ങ് പോകുന്നു എന്ന് പറയാമെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു. പുതു വസ്ത്രങ്ങള്‍ അണിയാനും സെല്‍ഫി എടുക്കാനും ഒക്കെ എളുപ്പമാണ്. പക്ഷേ ഒരു വിവാഹ ബന്ധം അതിന്റെ പുതുമ നശിക്കാതെ കാത്തു സൂക്ഷിക്കുക എന്നാല്‍ ചെറിയ കാര്യമല്ല എന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്.

വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നതാണ് ..അതുകൊണ്ട് തന്നെ അതിനെ സ്വര്‍ഗ്ഗീയമായി സൂക്ഷിക്കുക മാലോകരെ.. എന്നാണ് അദ്ദേഹം എല്ലാവരോടുമായി പറയുന്നത്. അതേസമയം, എത്രമത്തെ വിവാഹ വാര്‍ഷികമാണ് എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് അടുത്ത വിവാഹ വാര്‍ഷിക ദിനത്തില്‍ മറുപടി തരാം എന്നും അദ്ദേഹം കുറിയ്ക്കുന്നു.

ഈ കുറിപ്പിനൊപ്പം ഒരു വീഡിയോ കൂടി അദ്ദേഹം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. വരദ എന്നാണ് ബാലചന്ദ്രമേനോന്റെ സഹധര്‍മ്മിണിയുടെ പേര്.. അഖിലും ഭാവനയുമാണ് ഇവരുടെ മക്കള്‍.