ഒരു പെൺകുട്ടിയുടെ ജീവിതം തകർത്ത് അവിടെ കയറിയിരുന്ന ഇവൾ പുണ്യാളത്തിയോ !!

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് നടി കാവ്യാമാധവനെ ചോദ്യം ചെയ്യൽ നടപടികൾ ക്രൈംബ്രാഞ്ച് നിർത്തി വെച്ചിരിക്കുകയാണ്. കൂടാതെ കേസന്യൂശിക്കാൻ കൂടുതൽ സമയം വേണമെന്നാണ് അന്യൂഷണ സംഘത്തിന്റെ നിലപാട്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട ചർച്ചയിൽ സാമൂഹിക പ്രവർത്തകനായ രാഹുൽ ഈശ്വര്‍ പരാമർശിക്കുക ഉണ്ടായി. മലയാളി സ്ത്രീത്വത്തിന്റെ മുഖമാണ് കാവ്യാ മാധവനുള്ളത് എന്നതായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം ഇതിനെതിരെ ഇപ്പോൾ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ബാലചന്ദ്രകുമാർ.

ബാലചന്ദ്രകുമാർ പറയുന്നത് രാഹുല്‍ ഈശ്വര്‍ മലയാളി സ്ത്രീത്വം കാവ്യാ മാധവനെ പോലെയായിരിക്കണം എന്ന് പറഞ്ഞപ്പോൾ എന്നിൽ അത്ഭുതം ആണ് ഉളവാക്കിയത്. ഒരു പെൺകുട്ടിയുടെ ജീവിതം തകർത്ത് അവിടെ കയറിയിരുന്ന ഇവൾ പുണ്യാളത്തിയോ എന്നിട്ടും രാഹുല്‍ ഈശ്വര്‍ പറയുന്നു മലയാളി സ്ത്രീത്വം കാവ്യാ മാധവനെ പോലെയായിരിക്കണം എന്ന്. കൂടാതെ രേഖകൾ ചോർന്നു എന്നതാണ് ഇവിടുത്തെ പ്രധാന വിഷയം. അത് കേസന്യൂഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് എങ്ങനെ ആണ് ചോർത്തിയത്. അദ്ദേഹത്തിന്റെ അപേക്ഷയുടെ ഒരു കോപ്പി പുറത്ത് കൊടുത്തിരുന്നു. ഇതല്ലാതെ എന്ത് തെളിവാണ് ചോർത്തിയത് എന്ന് ആരേലും പറഞ്ഞിട്ടുണ്ടോ.

ഇത് രാഹുൽ ഈശ്വര്‍ പൊതുജനങ്ങളിൽ തെറ്റുധാരണ ഉണ്ടാക്കുകയാണ്. ഇതിൽ കോടതിയോയോട് ബൈജു പൗലോസ് മറുപടി പറയേണ്ട ആവിശ്യം എന്താണ്. മുന്‍ ഡിജിപി ശ്രീലേഖ ഇപ്പോൾ എന്തിനാണ് ഇങ്ങനെ പ്രഹസനം കാണിക്കുന്നത്, അത് അവർക്ക് അധികാരം ഉള്ളപ്പോൾ ആല്ലായിരുന്നോ കാണിക്കേണ്ടത്. ദിലീപിന് വേണ്ടി പിആര്‍ വര്‍ക്ക് ചെയ്തിട്ട് ഇപ്പോഴവര്‍ എന്താണ് പറയുന്നത്. ദിലീപ് തടവ്കാർക്കൊപ്പം ആണത്രേ കിടന്നത്, ഇയാൾ സൂപ്പർ സ്റ്റാർ ആയതുകൊണ്ടാണോ ഇങ്ങനെ പറഞ്ഞത്, ബാക്കിയുള്ളവരും മനുഷ്യർ അല്ലെ, ദിലീപിന് ജയിലിൽ പുതപ്പും കരിക്കിൻ വെള്ളവും എല്ലാം കൊടുത്തപ്പോൾ മറ്റ് തടവുകാർക്കും എന്താണ് നൽകാഞ്ഞത്. ഇയാൾക്കെന്താണ് ഇത്ര പ്രതേകത.

പോലീസിലും ദിലീപിന് വേണ്ടി പ്രതേക നിയമം വല്ലതും ഉണ്ടോ, ആയാലും ഒരു മനുഷ്യനാണ്, കുറ്റാരോപിതനാണ്, താൻ ദിലീപ് കുറ്റക്കാരൻ ആണെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് പൾസർ സുനിക്കൊപ്പം നടക്കുന്നത് കണ്ടതായും ആക്രമിക്കപ്പെട്ട വീഡിയോ കണ്ടതായും ആണ്. ക്വട്ടേഷൻ കൊടുത്ത് ആക്രമിച്ചതായി ഞാൻ എവിടെയും പറഞ്ഞിട്ടില്ല. അത് പോലീസ് കണ്ടെത്തട്ടെ, പോലീസ് അന്യൂശനം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Previous articleജഗതി ശ്രീകുമാര്‍ സിനിമയിലേയ്ക്ക് മടങ്ങിയെത്തുന്നു: ആദ്യ ചിത്രം ഏപ്രില്‍ 22ന് റിലീസ് ചെയ്യും
Next articleമലയാളിക്ക് എന്നാണ് ‘തന്ത’ ഉണ്ടായത്: ലൗ ജിഹാദ് വിവാദങ്ങള്‍ക്കിടയില്‍ വൈറലായി രഞ്ജി പണിക്കരുടെ വാക്കുകള്‍