ചായക്കട നടത്തി ലോകം ചുറ്റിയ വിജയൻ ഇനി ഓർമ

കൊച്ചിയിൽ ചായക്കട നടത്തി ഭാര്യക്കൊപ്പം ലോകം ചുറ്റിയ വിജയൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.  ചായക്കടയിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്നും ലോകത്തിന്റെ നാനാദിക്കുകളിൽ ചുറ്റിക്കറങ്ങുന്ന വിജയൻ–മോഹന ദമ്പതികൾ സോഷ്യൽ മീഡിയക്കും സുപരിചിതരാണ്.…

കൊച്ചിയിൽ ചായക്കട നടത്തി ഭാര്യക്കൊപ്പം ലോകം ചുറ്റിയ വിജയൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.  ചായക്കടയിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്നും ലോകത്തിന്റെ നാനാദിക്കുകളിൽ ചുറ്റിക്കറങ്ങുന്ന വിജയൻ–മോഹന ദമ്പതികൾ സോഷ്യൽ മീഡിയക്കും സുപരിചിതരാണ്. കൊച്ചി കടവന്ത്ര സ്വദേശിയാണ് വിജയൻ.

അടുത്തിടെയാണ് ഇരുവരും റഷ്യൻ സന്ദർശനം നടത്തി തിരികെ വന്നത്. ഹൃദയാഘാതമാണ് മരണകാരണം. ചായക്കടയിൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്നും ലോകത്തിന്റെ നാനാദിക്കുകളിൽ ചുറ്റിക്കറങ്ങുന്ന വിജയൻ–മോഹന ദമ്പതികൾ സോഷ്യൽ മീഡിയക്കും സുപരിചിതരാണ്. അടുത്തിടെയാണ് ഇരുവരും റഷ്യൻ സന്ദർശനം നടത്തി തിരികെ വന്നത്. വിജയനും മോഹനയും ആദ്യം പോകുന്നത് ഈജിപ്തിലേക്കാണ്. 2008–ൽ.

വിജയൻറെ ജീവിതം ഇതിനോടകം തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. കാരണം, സഞ്ചാരിയായ ഏതൊരാളും ഇഷ്ടപ്പെടുന്ന രീതിയിലായിരുന്നു വിജയൻറെ ജീവിതം. ഇനി യാത്ര ചെയ്യാൻ വിജയൻ ഇല്ല എന്ന ദുഃഖം മാത്രമാണ് ഇപ്പോൾ ഉള്ളത്.