എന്റെ മക്കളുടെ കാര്യങ്ങൾ നോക്കുവാൻ എനിക്ക് സാധിച്ചില്ല, എസ്പിബിയെ അലട്ടികൊണ്ടിരുന്ന ഏറ്റവും വലിയ സങ്കടം

സംഗീതത്തിന്റെ മാന്ത്രികൻ ബാലസുബ്രഹ്മണ്യം അന്തരിച്ചത് കഴിഞ്ഞ  ദിവസം ആയിരുന്നു, സംഗീതത്തിലെ അതുല്യ പ്രതിഭ ആയിരുന്നു അദ്ദേഹം. സംഗീതം പഠിക്കാതെ സംഗീതഞ്ജാനായ വ്യക്തിയാണ് ബാലസുബ്രഹ്മണ്യം. കോവിഡ് ബാധിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്,  ആദ്യമൊക്കെ ഗുരുതര…

സംഗീതത്തിന്റെ മാന്ത്രികൻ ബാലസുബ്രഹ്മണ്യം അന്തരിച്ചത് കഴിഞ്ഞ  ദിവസം ആയിരുന്നു, സംഗീതത്തിലെ അതുല്യ പ്രതിഭ ആയിരുന്നു അദ്ദേഹം. സംഗീതം പഠിക്കാതെ സംഗീതഞ്ജാനായ വ്യക്തിയാണ് ബാലസുബ്രഹ്മണ്യം. കോവിഡ് ബാധിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്,  ആദ്യമൊക്കെ ഗുരുതര അവസ്ഥ ആയിരുന്നുവെങ്കിലും പിന്നീടത് മാറുകയായിരുന്നു, തനിക്ക് അസുഖം ഭേദമായി എത്രയും പെട്ടെന്ന് തന്നെ ഞാൻ നിന്നും മോചിതനാകും എന്ന് ബാലസുബ്രഹ്മണ്യം പറഞ്ഞിരുന്നു.
വീട്ടിലുള്ളവർക് രോഗം പകരാതിരിക്കുവാൻ വേണ്ടിയാണ് ഞാൻ ആശുപത്രിയിലേക്കു മാറുന്നത് ഉടൻ തന്നെ ഞാൻ തിരികെയെത്തും എന്ന് അദ്ദേഹം പറഞ്ഞിരുന്നു, അദ്ദേഹത്തിന്റെ മരണശേഷം എസ്പിബിയെക്കുറിച്ചുള്ള മനോഹരമായ ഓര്‍മ്മകള്‍ പങ്കുവെച്ച്‌ സുഹൃത്തുക്കളും എത്തിയിരുന്നു. കരിയറിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ പറഞ്ഞ എസ്പിബിയുടെ പഴയ അഭിമുഖങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

സംഗീത ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ മക്കളുടെ വളര്‍ച്ച കാണാന്‍ തനിക്കായില്ലെന്ന് അദ്ദേഹം  നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. സംഗീതത്തിനായുള്ള അദ്ദേഹത്തിന്റെ ഓട്ടപാച്ചിലിനിടക്ക് അദ്ദേഹത്തിന് തന്റെ കുടുംബത്തെ നോക്കുവാൻ സാധിച്ചില്ല, തന്റെ കുട്ടികൾ വളരുന്നത് കാണുവാനുള്ള ഭാഗ്യം തനിക്കില്ലായിരുന്നു എന്ന് ബാലസുബ്രഹ്മണ്യം പറയുന്നു. 49 വര്‍ഷങ്ങള്‍ സംഗീതത്തിനായാണ് നല്‍കിയത്.

ഒരുദിവസം 11 മണിക്കൂറോളം സമയമാണ് ഞാന്‍ ജോലി ചെയ്തത്. അതിനാല്‍ എന്റെ കുട്ടികളുടെ വളര്‍ച്ച ഞാന്‍ നഷ്ടപ്പെടുത്തിയെന്നുമായിരുന്നു അദ്ദേഹം 2015ലെ അഭിമുഖത്തില്‍ പറഞ്ഞത്.ക്ലാസിക്കല്‍ സംഗീതം പഠിക്കാതെ പോയതില്‍ അദ്ദേഹത്തിന് നിരാശയുണ്ടായിരുന്നു. അത് പോലെ തന്നെ എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കാതിരുന്നതും വലിയ നഷ്ടമായാണ് അദ്ദേഹം കണക്കാക്കിയത്.