വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ദയവായി നിർത്തൂ, എസ്പിബിയുടെ മകൻ രംഗത്ത്

കഴിഞ്ഞ ദിവസം അന്തരിച്ച എസ്പിബിയുടെ മരണവുമായി ബന്ധപ്പെട്ട വ്യാജവാർത്തക്കെതിരെ അദ്ദേഹത്തിന്റെ മകൻ രംഗത്ത്, എന്തിന് ഇങ്ങനെ ചെയ്യുന്നു. ദയവായി വ്യാജപ്രചാരണങ്ങള്‍ നിര്‍ത്തൂ..’ എസ്പിബിയുടെ ഔദ്യോഗിക പേജിലെത്തി മകന്‍ ചരണിന്റെ അപേക്ഷയാണ്.  എസ്പിബി മരിച്ച ശേഷം…

കഴിഞ്ഞ ദിവസം അന്തരിച്ച എസ്പിബിയുടെ മരണവുമായി ബന്ധപ്പെട്ട വ്യാജവാർത്തക്കെതിരെ അദ്ദേഹത്തിന്റെ മകൻ രംഗത്ത്, എന്തിന് ഇങ്ങനെ ചെയ്യുന്നു. ദയവായി വ്യാജപ്രചാരണങ്ങള്‍ നിര്‍ത്തൂ..’ എസ്പിബിയുടെ ഔദ്യോഗിക പേജിലെത്തി മകന്‍ ചരണിന്റെ അപേക്ഷയാണ്.  എസ്പിബി മരിച്ച ശേഷം അദ്ദേഹത്തിന്റെ ശരീരം ആശുപത്രി അധികൃതർ വിട്ട് നൽകിയില്ല എന്നും പണം അടക്കാത്തത് കൊണ്ടാണ് ശരീരം  വിട്ട് നൽകാത്തത് എന്നും ഒടുവില്‍ ഉപരാഷ്ട്രപതി ഇടപ്പെട്ട ശേഷമാണ് മൃതദേഹം വിട്ടുകാെടുത്തതെന്നും തരത്തില്‍ വ്യാജപ്രചാരണം കഴിഞ്ഞ  ദിവസം ശക്തമായി നടന്നിരുന്നു.  ഇതിനെതിരെയാണ് ചരണ്‍ രംഗത്തുവന്നത്

ആശുപത്രിയിലെ ബില്ല് മുഴുവന്‍ അടയ്ക്കാന്‍ സാധിയ്ക്കാത്തതിനാല്‍ തമിഴ്നാട് സര്‍ക്കാരിന്റെ സഹായം തേടി. എന്നാല്‍ അവര്‍ സഹായിച്ചില്ല. പിന്നീട് ഉപരാഷ്ട്രപതിയെ സമീപിയ്ക്കുകയായിരുന്നു എന്നാണ് പ്രചരണം. ഇതെല്ലാം വ്യാജമാണ്. കഴിഞ്ഞ മാസം അഞ്ച് മുതല്‍ എസ്‌പി ചികിത്സയിലാണ്. അന്ന് മുതലുള്ള എല്ലാ ബില്ലുകളും അടച്ചിട്ടുണ്ട്. ആളുകള്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്ന് അറിയില്ല

ആശുപത്രിയിൽ വളരെ മികച്ച ചികിത്സയാണു അച്ഛന് ലഭിച്ചത്, എല്ലാവരും അദ്ദേഹത്തെ വളരെ നന്നായി നോക്കി. അത്ര മികച്ച ചികിത്സയാണ് അവര്‍ എന്റെ പിതാവിന് നല്‍കിയത്. ചെന്നൈയിലെ തന്നെ മികച്ച ആശുപത്രിയാണ് അത്. ഞങ്ങള്‍ അവരോട് കടപ്പെട്ടിരിയ്ക്കുന്നു. ഇത്തരത്തില്‍ പ്രചരണം നടത്തുന്നവരോട് ദൈവം നിങ്ങളെ രക്ഷിയ്ക്കട്ടെ എന്നുമാത്രമേ പറയാനുള്ളു. വ്യാജ പ്രചരണങ്ങള്‍ ദയവായി അവസാനിപ്പിയ്ക്കു’. ചരണ്‍ ഫെയ്സ്ബുക്ക് വീഡിയോയില്‍ വ്യക്തമാക്കി.