ബാലസുബ്രഹ്മണ്യത്തിന് കൊറോണ പിടിപെട്ടത് മാളവികയില്‍ നിന്നാണെന്ന് വാര്‍ത്തകള്‍, വ്യാജസന്ദേശം പരത്തുന്നവർക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ഗായിക - മലയാളം ന്യൂസ് പോർട്ടൽ
Film News

ബാലസുബ്രഹ്മണ്യത്തിന് കൊറോണ പിടിപെട്ടത് മാളവികയില്‍ നിന്നാണെന്ന് വാര്‍ത്തകള്‍, വ്യാജസന്ദേശം പരത്തുന്നവർക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ഗായിക

ഗായകൻ ബാലസുബ്രഹ്മണ്യത്തിന് കൊറോണ ബാധിച്ചത്  തെലുങ്കു ഗായിക മാളവികയില്‍  നിന്നാണെന്ന് വാര്ത്തകള്  പ്രചരിക്കുന്നുണ്ട്, ഇതിന്റെ പേരിൽ ഗായികക്കെതിരെ സൈബർ ആക്രമണവും നടക്കുന്നുണ്ട്. ഒരു തെലുങ്ക് ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തതിനു ശേഷമാണ് എസ്പിബിക്ക് കോവിഡ് ബാധിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.  എന്നാൽ ഗായിക മാളവിക അതെ പരുപാടിയിൽ പങ്കെടുത്തിരുന്നു.

എന്നാല്‍ അക്കാര്യം വകവയ്ക്കാതെ ഗായിക വീണ്ടും പരിപാടിയുടെ ഭാഗമായെന്നാണ് ഇപ്പോള്‍ ആക്ഷേപം ഉയരുന്നത്. താന്‍ കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും എസ്പിബിക്ക് രോഗം സ്ഥിരീകരിച്ചതിനു ശേഷമാണ് തനിക്ക് വൈറസ് കണ്ടെത്തിയതെന്നും മാളവിക വ്യക്തമാക്കി. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

മാളവികയടെ കുറിപ്പിന്റെ പൂര്‍ണരൂപം:

‘ടെലിവിഷന്‍ പരിപാടിക്കു മുന്‍പാണ് എനിക്ക് കോവിഡ് സ്ഥിരീകരിച്ചത് എന്നുള്ള വസ്തുതാവിരുദ്ധമായ ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. ഞാനും എന്റെ സഹോദരിയും ചേര്‍ന്നാണ് പരിപാടി ആസൂത്രണം ചെയ്തത് എന്നു പോലും ചിലര്‍ പറയുന്നു. എന്റെ സോഹോദരി ഗായികയല്ല. അവള്‍ അമേരിക്കയിലാണ് താമസിക്കുന്നത്. പിന്നെ എങ്ങനെ അവള്‍ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കും? എസ്പിബി സാറിന്റെ എപ്പിസോഡ് ജൂലൈ 30നാണ് ചിത്രീകരിച്ചത്. അന്ന് ഞാന്‍ ഉള്‍പ്പെടെ നിരവധി ഗായകര്‍ ആ പരിപാടിയുടെ ഭാഗമായിരുന്നു. എനിക്ക് അപ്പോള്‍ രോഗം ബാധിച്ചിട്ടുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അത് എന്റെ ഒപ്പമുണ്ടായിരുന്നവരിലേക്കും പടരുമായിരുന്നു.
ഞാനും എന്റെ കുടുംബവും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു തന്നെയാണ് വീട്ടില്‍ കഴിയുന്നത്.

ലോക്ഡൗണ്‍ തുടങ്ങിയ അന്നു മുതല്‍ എന്റെ ഭര്‍ത്താവ് വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. പ്രായമായ എന്റെ മാതാപിതാക്കള്‍ കഴിഞ്ഞ 5 മാസമായി മുറിയില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയിട്ടേയില്ല. യാതൊരു വിധത്തിലും കോവിഡ് ബാധിക്കാതിരിക്കാന്‍ വീട്ടിലെ ജോലിക്കാരിയെപ്പോലും ഞങ്ങള്‍ ഒഴിവാക്കി. ലോക്ഡൗണ്‍ തുടങ്ങിയതിനു ശേഷം അഞ്ചു മാസങ്ങള്‍ക്കു ശേഷമാണ് ഞാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. അത് ഈ ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിനു വേണ്ടിയായിരുന്നു. എല്ലാ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ചായിരുന്നു അത്.
എസ്പിബി സറിന് ഓഗസ്റ്റ് അഞ്ചിനും എനിക്ക് ഓഗസ്റ്റ് എട്ടിനും ആണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് എന്റെ മകള്‍ക്കും മാതാപിതാക്കള്‍ക്കും ഉള്‍പ്പെടെ രോഗബാധയുണ്ടെന്നു കണ്ടെത്തി.

അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്റെ ഭര്ത്താവിനും ഡ്രൈവറിനും ഫലം നെഗറ്റീവ് ആണ്. ഞാനും എന്റെ കുടുംബാംഗങ്ങളും ഇപ്പോള്‍ വളരെ മോശപ്പെട്ട അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. അതിനിടയില്‍ ദയവു ചെയ്ത് എന്നെക്കുറിച്ച്‌ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ഇതിനെതിരെ ഞാന്‍ നിയമവഴി തേടിയിട്ടുണ്ട്. വ്യാജ സന്ദേശം പടച്ചുവിടുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും. പ്രയാസം നിറഞ്ഞ ഈ സമയത്ത് നിങ്ങളുടെ പ്രാര്‍ഥനയും അനുഗ്രഹവും എനിക്കാവശ്യമാണ്’.

https://www.facebook.com/malavika.singer.7/posts/10223769021802860

https://www.facebook.com/malavika.singer.7/posts/10223769021802860

 

 

 

 

 

 

 

 

Trending

To Top