എസ്​.പി. ബാലസുബ്രഹ്​മണ്യം അന്തരിച്ചു, ഗായകന് കണ്ണീരോടെ വിടനൽകി സിനിമ ലോകം

പാട്ടിന്റെ മാന്ത്രികൻ എസ്​.പി. ബാലസുബ്രഹ്​മണ്യം അന്തരിച്ചു,  കോവിഡ്​ ബാധിതനായി ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത്​ കെയറില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേയാണ്​ അന്ത്യം. കോവിഡ് ബാധയെ തുടര്ന്ന് ആഗസ്​റ്റ്​ അഞ്ചിനാണ് എസ്.പി. ബാലസുബ്രഹ്​മണ്യത്തെ ചെന്നൈയിലെ എം.ജി.എം…

പാട്ടിന്റെ മാന്ത്രികൻ എസ്​.പി. ബാലസുബ്രഹ്​മണ്യം അന്തരിച്ചു,  കോവിഡ്​ ബാധിതനായി ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത്​ കെയറില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേയാണ്​ അന്ത്യം. കോവിഡ് ബാധയെ തുടര്ന്ന് ആഗസ്​റ്റ്​ അഞ്ചിനാണ് എസ്.പി. ബാലസുബ്രഹ്​മണ്യത്തെ ചെന്നൈയിലെ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്​ഥിരീകരിച്ചിരുന്നെങ്കിലും ആദ്യ ഘട്ടത്തില്‍ കോവിഡ്​ ലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.  ഇടക്ക് വെച്ച്  തനിക്ക് ഭേതമുണ്ടെന്നും ഉടൻ തന്നെ ആശുപത്രി വിടുമെന്നാണ് അദ്ദേഹം തന്റെഫേസ്ബുക്ക് പേജില്‍ എസ്.പി.ബി പോസ്റ്റ് ചെയ്തിരുന്നത്.
മികച്ച ഗായകനുളള ദേശീയ പുരസ്‌കാരം ആറ് തവണയാണ് എസ്പിബിയെ തേടി എത്തിയത്. മലയാളികളുടെ പ്രിയ ഗായകന്‍ കെ.ജെ യേശുദാസിന് ശേഷം കൂടുതല്‍ ദേശീയ പുരസ്‌കാരം എസ്പിബിക്കാണ് ലഭിച്ചിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ പിന്നണി ഗാനങ്ങള്‍ പാടിയ ഗായകന്‍ എന്ന ഗിന്നസ് റെക്കോഡും എസ്പിബിയുടെ പേരിലാണ്. 11 ഭാഷകളിലായി 40,000 ത്തോളം ഗാനങ്ങളാണ് എസ്പിബി പാടിയത്. തമിഴ്, തെലുങ്ക്, കന്നഡ എന്നി ഭാഷകളിലാണ് കൂടുതല്‍ ഗാനങ്ങളും പാടിയിരിക്കുന്നത്.
ഗായകന്‍ എന്നതിന് പുറമെ നടന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ എസ്പിബി കൈവെച്ചിട്ടുണ്ട്. കമല്‍ഹാസന്‍, രജനീകാന്ത്, വിഷ്ണുവര്‍ദ്ധന്‍, സല്‍മാന്‍ ഖാന്‍, കെ ഭാഗ്യരാജ്, മോഹന്‍, അനില്‍കപൂര്‍, ഗിരീഷ് കര്‍ണാട്, ജെമിനി ഗണേശന്‍, അര്‍ജുന്‍ സര്‍ജ, നാഗേഷ്, കാര്‍ത്തിക, രഘുവരന്‍ എന്നി നടന്മാരുടെ വിവിധ സിനിമകളില്‍ അവര്‍ക്കായി എസ്പിബി ശബ്ദം നല്‍കിയിരുന്നു