ഷൈൻ നിഗമിന്റെ 'ബർമൂഡ' മോഷൻ പോസ്റ്റർ അടിച്ച് മാറ്റിയത്, അവകാശഹ്മ് ഉന്നയിച്ച് സ്വീഡൻ സ്വദേശി! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഷൈൻ നിഗമിന്റെ ‘ബർമൂഡ’ മോഷൻ പോസ്റ്റർ അടിച്ച് മാറ്റിയത്, അവകാശഹ്മ് ഉന്നയിച്ച് സ്വീഡൻ സ്വദേശി!

ഈ കഴിഞ്ഞ മെയ് ഇരുപത്തി എട്ടാം തീയതിയാണ് മമ്മൂട്ടി തന്നെ ഒഫീഷ്യൽ ഫേസ്ബുക് പോസ്റ്റിൽ കൂടി ഷൈൻ നിഗം നായകനായി എത്തുന്ന ബർമൂഡ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടത്. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ മോഷൻ പോസ്റ്റർ വളരെ വ്യത്യസ്തമായ തരത്തിൽ ഉള്ള ഒന്നായിരുന്നു. ആദ്യ നോട്ടത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുന്ന തരത്തിൽ ഉള്ള മോഷൻ പോസ്റ്റർ വളരെ പെട്ടന്ന് തന്നെ നിരവധി പേരുടെ ശ്രദ്ധേ നേടിയിരുന്നു. ഒരുപാട് ക്രീറ്റിവിറ്റി ഒളിഞ്ഞിരിക്കുന്ന ഈ മോഷൻ പോസ്റ്റർ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. കാരണം ഒരു സ്വീഡൻ സ്വദേശി ആണ്.

first look poster of Shane Nigam’s Bermuda

ബർമൂഡ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന്റെ പകർപ്പവകാശം തനിക്ക് മാത്രമാണ് സ്വന്തമായിട്ടുള്ളത് എന്നും ഈ പോസ്റ്റർ തന്റെ ക്രിയേറ്റിവിറ്റി ആണെന്നും ബർമൂഡ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്റെ ഈ ക്രെയേറ്റിവിറ്റിയെ ആണ് ഇപ്പോൾ കോപ്പി അടിച്ചിരിക്കുന്നത് എന്നുമാണ് സ്വീഡന്‍ സ്വദേശിയായ അമീര്‍ സ്വിംയാന്‍ ആരോപിച്ചിരിക്കുന്നത്. പ്രൈം ടൈം എന്ന പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കൂടിയാണ് അമീർ തന്റെ നിലപാട് വ്യക്തമാക്കിയത്. ചിത്രത്തിന്റേത് എന്ന് പറഞ്ഞു പുറത്തിറക്കിയിരിക്കുന്ന മോഷൻ പോസ്റ്റർ തന്റെ ക്രിയേറ്റിവിറ്റി ആണെന്നും അത് കൊണ്ട് തന്നെ ഈ മോഷൻ പോസ്റ്ററിന് താൻ കോപ്പി റൈറ്റ് അടിക്കുമെന്നുമാണ് അമീർ പറയുന്നത്. തന്റെ ഒരു സുഹൃത്ത് വഴിയാണ് ഇത്തരത്തിൽ ഒരു കോപ്പി അടി നടന്നത് എന്നും ഇത് തന്റെ സൃഷ്ട്ടി ആണെന്ന് പറയാൻ തന്റെ കയ്യിൽ തെളിവുകൾ ഉണ്ടെന്നുമാണ് അമീർ പറഞ്ഞത്.

 

 

 

 

 

Trending

To Top
Don`t copy text!