‘ബേസ്ഡ് ഓൺ എ ട്രൂ സ്റ്റോറി’ നോവൽ മാതൃഭൂമി ഓൺലൈനിൽ ആരംഭിച്ചു!

ഇലക്ട്രോണിക് മീഡിയയിലെ അന്തർനാടകങ്ങൾ ഇദംപ്രഥമമായി തുറന്നു കാട്ടിയ 24 x 7 ന്യൂസ്ചാനൽ എന്ന നോവലിനു ശേഷം മനോജ് ഭാരതി എഴുതുന്ന നോവലാണ് based on a ട്രൂ സ്റ്റോറി. മാതൃഭൂമി ഓൺലൈനിൽ നോവൽ…

Based on True Story Novel

ഇലക്ട്രോണിക് മീഡിയയിലെ അന്തർനാടകങ്ങൾ ഇദംപ്രഥമമായി തുറന്നു കാട്ടിയ 24 x 7 ന്യൂസ്ചാനൽ എന്ന നോവലിനു ശേഷം മനോജ് ഭാരതി എഴുതുന്ന നോവലാണ് based on a ട്രൂ സ്റ്റോറി. മാതൃഭൂമി ഓൺലൈനിൽ നോവൽ പരമ്പര തുടങ്ങിയിട്ടുണ്ട്. ത്രില്ലർ നോവൽ എന്ന ഗണത്തിലാണ് മാതൃഭൂമി നോവൽ അവതരിപ്പിച്ചിട്ടുള്ളത്. വർത്തമാന കാലത്തെ ആസുരതയും നിസംഗതയും നിറയുന്നതാണ് പുതിയ നോവൽ.

നോവലിന്റെ പേരു വ്യക്തമാക്കുന്നതു പോലെ നമ്മുടെ കൺമുന്നിലെവിടെയോ നടന്ന യഥാർത്ഥ സംഭവങ്ങളിലേക്കാണ് ഈ നോവൽ വിരൽ ചൂണ്ടുന്നത്. നവലോക ക്രമത്തിൽ മാറി വരുന്ന കേരളീയ പ്രകൃതി, സമൂഹം, ജീവിതം മുതലായവയെ സൂക്ഷ്മവും സമഗ്രവുമായ തലങ്ങളിൽ അനുഭവിപ്പിക്കുന്നതാണ് മനോജ് ഭാരതിയുടെ രചനകൾ . വ്യക്തിയുടെ, കുടുംബത്തിന്റെ, സമൂഹത്തിന്റെ അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോകുന്നതാണ് ഈ സൈക്കോളജിക്കൽ ഫാമിലി ത്രില്ലർ

നോവൽ വായിക്കാം,

https://www.mathrubhumi.com/books/novels/based-on-a-true-story/malayalam-novel-based-on-true-story-part-one-1.5315611